രഞ്ജി ട്രോഫി കേരളം-ചണ്ഡിഗഢ് മത്സരം ഇന്നുമുതൽ
text_fieldsതിരുവനന്തപുരം: കേരളവും ചണ്ഡിഗഢും തമ്മിലെ രഞ്ജി ട്രോഫി മത്സരത്തിന് വ്യാഴാഴ്ച തുടക്കം. തിരുവനന്തപുരം മംഗലാപുരം കെ.സി.എ സ്റ്റേഡിയത്തിലാണ് കളി. വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലാണ് ആതിഥേയർ കളിക്കാനിറങ്ങുക. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാല് സമനിലകൾ മാത്രമുള്ള കേരളത്തെ സംബന്ധിച്ച് ടൂർണമെന്റിൽ ഇനി നിർണായകമാണ്.
കഴിഞ്ഞ മത്സരത്തിലെ ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അഹ്മദ് ഇമ്രാൻ, അഭിജിത് പ്രവീൺ എന്നിവർക്ക് പകരം അഭിഷേക് പി. നായരെയും വി. അജിത്തിനെയും ടീമിൽ ഉൾപ്പെടുത്തി. മറുവശത്ത് മനൻ വോറയടക്കമുള്ള പരിചയസമ്പന്നരടങ്ങുന്ന ടീമാണ് ചണ്ഡിഗഢിന്റേത്. നിലവിൽ പോയന്റ് പട്ടികയിൽ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് അവർ.
കേരള ടീം: മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ), അഭിഷേക് ജെ. നായർ, രോഹൻ എസ്. കുന്നുമ്മൽ, സച്ചിൻ ബേബി, ആകർഷ് എ. കൃഷ്ണമൂർത്തി, സൽമാൻ നിസാർ, ബാബ അപരാജിത്, അജിത് വി, അഭിഷേക് പി. നായർ, നിധീഷ് എം.ഡി, ഏദൻ ആപ്പിൾ ടോം, ആസിഫ് കെ.എം, അങ്കിത് ശർമ, ശ്രീഹരി എസ്. നായർ, വിഷ്ണു വിനോദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

