Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരഞ്ജി ട്രോഫി:...

രഞ്ജി ട്രോഫി: ഗോവക്കെതിരെ കേരളത്തിന് ഒമ്പത് വിക്കറ്റ് ജയം

text_fields
bookmark_border
രഞ്ജി ട്രോഫി: ഗോവക്കെതിരെ കേരളത്തിന് ഒമ്പത് വിക്കറ്റ് ജയം
cancel
camera_alt

അ​ങ്കി​ത് ശ​ർ​മ

പ​നാ​ജി: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ആ​ദ്യ ജ​യ​ത്തോ​ടെ സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ച് കേ​ര​ളം. ഗോ​വ​യെ ഒ​മ്പ​ത് വി​ക്ക​റ്റി​നാ​ണ് തോ​ൽ​പി​ച്ച​ത്. അ​ഞ്ചാം ദി​നം ആ​തി​ഥേ​യ​ർ നി​ശ്ച​യി​ച്ച 29 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം​ര​ണ്ടാം ഇ​ന്നി​ങ്സി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ കേ​ര​ളം നേ​ടി. നേ​ര​ത്തേ 171 റ​ൺ​സി​ന്റെ ഒ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡ് വ​ഴ​ങ്ങി​യ ഗോ​വ ര​ണ്ടാം ഇ​ന്നി​ങ്സി​ൽ 199 റ​ൺ​സി​ന് പു​റ​ത്താ​യി​രു​ന്നു.

ര​ണ്ട് ഇ​ന്നി​ങ്സു​ക​ളി​ലാ​യി ഒ​മ്പ​ത് വി​ക്ക​റ്റ് വീ​ഴ്ത്തു​ക​യും 36 റ​ൺ​സ് നേ​ടു​ക​യും ചെ​യ്ത അ​ങ്കി​ത് ശ​ർ​മ​യാ​ണ് ക​ളി​യി​ലെ താ​രം. നോ​ക്കൗ​ട്ട് സാ​ധ്യ​ത​ക​ളി​ൽ​നി​ന്ന് നേ​ര​ത്തേ പു​റ​ത്താ​യ കേ​ര​ളം ഒ​രു ജ​യ​വും ര​ണ്ടു തോ​ൽ​വി​യും നാ​ലു സ​മ​നി​ല​യു​മാ​യി 14 പോ​യ​ന്റോ​ടെ എ​ലൈ​റ്റ് ഗ്രൂ​പ് ബി-​യി​ൽ അ​ഞ്ചാം സ്ഥാ​ന​ക്കാ​രാ​യാ​ണ് നി​ല​വി​ലെ റ​ണ്ണ​റ​പ്പു​ക​ൾ മ​ട​ങ്ങു​ന്ന​ത്. സ്കോ​ർ: ഗോ​വ 355, 199; കേ​ര​ളം 526/9 ഡി​ക്ല., 29/1.

ആ​ദ്യ ഇ​ന്നി​ങ്സി​ൽ വ​ലി​യ ലീ​ഡ് വ​ഴ​ങ്ങി​യ ഗോ​വ നാ​ല് വി​ക്ക​റ്റി​ന് 46 റ​ൺ​സെ​ന്ന നി​ല​യി​ലേ​ക്ക് ത​ക​ർ​ന്ന​പ്പോ​ൾ ല​ളി​ത് യാ​ദ​വും (27) അ​മൂ​ല്യ പാ​ണ്ഡ്രേ​ക്ക​റും (32) ചേ​ർ​ന്ന 44 റ​ൺ​സി​ന്റെ കൂ​ട്ടു​കെ​ട്ട് നേ​രി​യ പ്ര​തീ​ക്ഷ ന​ൽ​കി.

എ​ന്നാ​ൽ, ഇ​രു​വ​രെ​യും പു​റ​ത്താ​ക്കി അ​ങ്കി​ത് ക​ളി വീ​ണ്ടും കേ​ര​ള​ത്തി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി. ഒ​മ്പ​താം വി​ക്ക​റ്റി​ൽ ദ​ർ​ശ​ൻ മി​സ​ലും അ​ർ​ജു​ൻ ടെ​ണ്ടു​ൽ​ക​റും ചേ​ർ​ന്നു​ള്ള 60 റ​ൺ​സി​ന്റെ കൂ​ട്ടു​കെ​ട്ടാ​ണ് ഇ​ന്നി​ങ്സ് തോ​ൽ​വി​യി​ൽ​നി​ന്ന് ര​ക്ഷി​ച്ച​ത്. 24 റ​ൺ​സെ​ടു​ത്ത അ​ർ​ജു​ൻ ടെ​ണ്ടു​ൽ​ക​റെ പു​റ​ത്താ​ക്കി അ​ങ്കി​ത് ഈ ​കൂ​ട്ടു​കെ​ട്ടി​ന് അ​വ​സാ​ന​മി​ട്ടു.

55 റ​ൺ​സെ​ടു​ത്ത ദ​ർ​ശ​ൻ മി​സ​ലി​നെ പു​റ​ത്താ​ക്കി നി​ധീ​ഷ് എം.​ഡി അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ട​വും കു​റി​ച്ചു. അ​ങ്കി​ത് ശ​ർ​മ മൂ​ന്നും ബേ​സി​ൽ എ​ൻ.​പി, അ​ഹ​മ്മ​ദ് ഇം​റാ​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ കേ​ര​ള​ത്തി​നു​വേ​ണ്ടി അ​ഭി​ഷേ​ക് ജെ. ​നാ​യ​രും സ​ചി​ൻ ബേ​ബി​യു​മാ​ണ് ഇ​ന്നി​ങ്സ് തു​റ​ന്ന​ത്. ഒ​രു റ​ണ്ണെ​ടു​ത്ത സ​ചി​ൻ തു​ട​ക്ക​ത്തി​ൽ ത​ന്നെ പു​റ​ത്താ​യി.

വി​ദ​ർ​ഭ പു​റ​ത്ത്

നാ​ഗ്പു​ർ: നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ വി​ദ​ർ​ഭ ര​ഞ്ജി ട്രോ​ഫി നോ​ക്കൗ​ട്ട് റൗ​ണ്ടി​ൽ ക​ട​ക്കാ​തെ പു​റ​ത്താ​യി. അ​വ​സാ​ന ക​ളി​യി​ൽ യു.​പി​യെ നാ​ല് വി​ക്ക​റ്റി​ന് തോ​ൽ​പി​ച്ച വി​ദ​ർ​ഭ എ​ലൈ​റ്റ് ഗ്രൂ​പ് എ-​യി​ൽ മൂ​ന്നാം​സ്ഥാ​ന​ക്കാ​രാ​യാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്.

ഈ ​ഗ്രൂ​പ്പി​ൽ ഝാ​ർ​ഖ​ണ്ഡ്, ആ​ന്ധ്ര, വി​ദ​ർ​ഭ ടീ​മു​ക​ൾ​ക്ക് 31 പോ​യ​ന്റ് വീ​ത​മു​ണ്ട്. എ​ന്നാ​ൽ, ടൈ ​ബ്രേ​ക്ക​ർ റൂ​ൾ​സ് പ്ര​കാ​രം ചാ​മ്പ്യ​ന്മാ​ർ മൂ​ന്നാ​മ​താ​യി. ഒ​രേ പോ​യ​ന്റ് വ​രു​മ്പോ​ൾ ബോ​ണ​സ് പോ​യ​ന്റാ​ണ് ആ​ദ്യം പ​രി​ഗ​ണി​ക്കു​ക. ഝാ​ർ​ഖ​ണ്ഡി​ന് മൂ​ന്നും ആ​ന്ധ്ര​ക്ക് ര​ണ്ടും ബോ​ണ​സ് പോ​യ​ന്റു​ള്ള​പ്പോ​ൾ വി​ദ​ർ​ഭ​ക്ക് ഒ​ന്നേ​യു​ള്ളൂ. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റ​ണ്ണ​റ​പ്പാ​യ കേ​ര​ള​വും ഇ​ക്കു​റി നേ​ര​ത്തേ പു​റ​ത്താ​യി.

ഗ്രൂ​പ്പ് ബി-​യി​ൽ​നി​ന്ന് മ​ധ്യ​പ്ര​ദേ​ശ് (28), ക​ർ​ണാ​ട​ക (27), സി-​യി​ൽ​നി​ന്ന് ബം​ഗാ​ൾ (36), ഉ​ത്ത​രാ​ഖ​ണ്ഡ് (29), ഡി-​യി​ൽ​നി​ന്ന് മും​ബൈ (33), ജ​മ്മു-​ക​ശ്മീ​ർ (24) ടീ​മു​ക​ളും അ​വ​സാ​ന എ​ട്ടി​ൽ ക​ട​ന്നു. ഫെ​ബ്രു​വ​രി ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഝാ​ർ​ഖ​ണ്ഡി​നെ ഉ​ത്ത​രാ​ഖ​ണ്ഡും മ​ധ്യ​പ്ര​ദേ​ശി​നെ ജ​മ്മു-​ക​ശ്മീ​രും ബം​ഗാ​ളി​നെ ആ​ന്ധ്ര​യും മും​ബൈ​യെ ക​ർ​ണാ​ട​ക​യും നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranji trophyCricket NewsGoaKerala
News Summary - Ranji Trophy: Kerala beat Goa by nine wickets
Next Story