Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനാണംകെട്ട് കേരളം!...

നാണംകെട്ട് കേരളം! രഞ്ജിയിൽ ഇന്നിങ്സിനും 164 റണ്‍സിനും തോറ്റു; മുഹ്സിൻ ഖാന് ആറു വിക്കറ്റ്

text_fields
bookmark_border
Ranji Trophy
cancel

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നാണംകെട്ട് കേരളം. കർണാടകയോട് ഇന്നിങ്സിനും 164 റൺസിനുമാണ് കേരളം തോറ്റത്. 348 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത കേരളത്തെ രണ്ടാം ഇന്നിങ്സിൽ 184 റൺസിന് കർണാടക എറിഞ്ഞിട്ടു.

മുഹ്സിൻ ഖാന്‍റെ ആറു വിക്കറ്റ് പ്രകടനമാണ് അവസാന ദിനം പൊരുതിനിന്ന് സമനില നേടാമെന്ന കേരളത്തിന്‍റെ സ്വപ്നം തച്ചുടച്ചത്. അവസാന ബാറ്ററായി ഇറങ്ങി 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഏദന്‍ ആപ്പിള്‍ ടോമാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. ജയത്തോടെ എലൈറ്റ് ഗ്രൂപ്പ് ബിയില്‍ കര്‍ണാടക 11 പോയന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ രണ്ട് പോയന്‍റുള്ള കേരളം ഏഴാം സ്ഥാനത്താണ്. ആദ്യ ഇന്നിങ്സില്‍ കര്‍ണാടകക്കായി ഇരട്ട സെഞ്ച്വറി നേടിയ കരുണ്‍ നായരാണ് കളിയിലെ താരം.

സ്കോര്‍ കര്‍ണാടക 586-5, കേരളം 238, 184. ഒന്നാം ഇന്നിങ്സിൽ 348 റൺസിന്‍റെ കൂറ്റൻ ലീഡ് വഴങ്ങിയ കേരളത്തിന് രണ്ടാം ഇന്നിങ്സിലും പിടിച്ചുനിൽക്കാനായില്ല. വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയിലാണ് നാലാം ദിനം ആതിഥേയർ ബാറ്റിങ് പുനരാരംഭിച്ചത്. സ്കോര്‍ 19ലെത്തിയപ്പോൾ കേരളത്തിന് ആദ്യ തിരിച്ചടി. നൈറ്റ് വാച്ച്‌മാനായി ക്രീസിലെത്തിയ എം.ഡി. നിധീഷിനെ (13 പന്തിൽ ഒമ്പത്) വിദ്യുത് കവേരപ്പ കരുണിന്‍റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ അക്ഷയ് ചന്ദ്രനെ(പൂജ്യം) ക്ലീൻ ബൗൾഡാക്കി കവേരപ്പ വീണ്ടും പ്രഹരമേൽപിച്ചു.

ഓപ്പണർ കൃഷ്ണപ്രസാദ് (87 പന്തിൽ 33), നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ (20 പന്തിൽ 15), അഹ്മദ് ഇംറാൻ (76 പന്തിൽ 23), ബാബാ അപരാജിത് (57 പന്തിൽ 19), സചിൻ ബേബി (42 പന്തിൽ 12), ഷോൺ റോജർ (പൂജ്യം), എം.യു. ഹരികൃഷ്ണൻ (94 പന്തിൽ ആറ്), വൈശാഖ് ചന്ദ്രൻ (16 പന്തിൽ നാല്) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സംഭാവനകൾ. അവസാന വിക്കറ്റില്‍ ഹരികൃഷ്ണനും-ഏദന്‍ ആപ്പിള്‍ ടോമും പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. 44 റണ്‍സാണ് സഖ്യം കൂട്ടിച്ചേര്‍ത്തത്. 23.3 ഓവറിൽ 14 മെയ്ഡനടക്കം 29 റൺസ് വിട്ടുകൊടുത്താണ് മുഹ്സിൻ ഖാൻ ആറു വിക്കറ്റ് നേടിയത്. വി. കവേരപ്പ രണ്ട് വിക്കറ്റ് വീഴ്ത്തി.

ഇന്നിങ്സ് ജയം നേടിയ കര്‍ണാടകക്ക് ബോണസ് അടക്കം ഏഴ് പോയന്‍റ് ലഭിച്ചു. ശനിയാഴ്ച സൗരാഷ്ട്രക്കെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം. 586 റൺസെന്ന കർണാടകയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനെതിരെ ബാറ്റുമായി ഇറങ്ങിയ കേരളത്തിന് കാര്യങ്ങൾ ഏളുപ്പമായിരുന്നില്ല. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിൽ മൂന്നാം ദിനം കളി തുടങ്ങിയ കേരളത്തിന് മൂന്നാം ഓവറിൽ തന്നെ 11 റൺസെടുത്ത അക്ഷയ് ചന്ദ്രന്‍റെ വിക്കറ്റ് നഷ്ടമായി. തൊട്ടു പിറകെ പരിക്കേറ്റ എൻ.പി. ബേസിൽ റിട്ടയേഡ് ഹർട്ട് ആയി മടങ്ങി.

തുടർന്നെത്തിയ സച്ചിൻ ബേബിയും ബാബ അപരാജിത്തും ചേർന്ന കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നൽകിയെങ്കിലും സ്കോർ 114ൽ നിൽക്കെ സച്ചിൻ ബേബി (31) മടങ്ങി. വിദ്വത് കവേരപ്പയുടെ പന്തിൽ ശ്രേയസ് ഗോപാൽ പിടിച്ച് പുറത്താക്കുകയായിരുന്നു. ബാബ അപരാജിത്ത് (88), അഹ്മദ് ഇമ്രാൻ (31) എന്നിവരൊഴികെ മറ്റാരും പൊരുതാതെ കീഴടങ്ങിയതോടെ കേരളത്തിന്‍റെ ഇന്നിങ്സിന് 238ൽ അവസാനിച്ചു. ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ (ആറ്), ഷോൺ റോജർ (29), ഹരികൃഷ്ണൻ (ആറ്), ഏദൻ ആപ്പിൾ ടോം (10*) എന്നിവർ നിരാശപ്പെടുത്തി. കർണാടക്ക് വേണ്ടി വിദ്വത് കവെരപ്പ നാലും വൈശാഖ് മൂന്നും ശിഖർ ഷെട്ടി രണ്ടും വിക്കറ്റ് വീഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala cricket teamRanji Trophy 2025
News Summary - Ranji Trophy: Karnataka beats Kerala by an innings
Next Story