Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരഞ്ജി ട്രോഫി ഫൈനൽ:...

രഞ്ജി ട്രോഫി ഫൈനൽ: മുംബൈ 224; വിദർഭ 31/3

text_fields
bookmark_border
രഞ്ജി ട്രോഫി ഫൈനൽ: മുംബൈ 224; വിദർഭ 31/3
cancel

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ ഒന്നാം നാൾ തൊട്ട് ആവേശം. മുംബൈയുടെ ഒന്നാം ഇന്നിങ്സ് 224 റൺസിൽ അവസാനിപ്പിച്ച വിദർഭ സ്റ്റമ്പെടുക്കുമ്പോൾ മൂന്ന് വിക്കറ്റിന് 31 റൺസ് എന്ന നിലയിൽ തകരുകയാണ്. 75 റൺസ് നേടിയ ഷാർദുൽ ഠാകുറാണ് മുംബൈയുടെ ടോപ് സ്കോറർ.

ഓപണർമാരായ പ്രിഥ്വി ഷാ 46ഉം ഭൂപൻ ലാൽവാനി 37ഉം റൺസെടുത്തു. ക്യാപ്റ്റൻ അജിൻക്യ രഹാനെയും ശ്രേയസ് അയ്യരും ഏഴ് വീതം റൺസുമായി മടങ്ങി വിദർഭക്കായി ഹർഷ് ദുബെയും യാഷ് ഠാകുറും മൂന്ന് വീതവും ഉമേഷ് യാദവ് രണ്ട് വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിൽ ഒന്നാം ഇന്നിങ്സിൽ 24 റൺസെടുക്കുന്നതിനിടെ ഇവരുടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി.

ഓപണർ ധ്രവ് ഷോറെയെ (0) ഷാർദുലും അമാൻ മൊഖാഡെയെയും (8) കരുൺ നായരെയും ധവാൽ കുൽക്കർണിയും മടക്കി. ഓപണർ അഥർ ടൈഡെയും (21) ആദിത്യ താക്കറെയും (0) ആണ് ക്രീസിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ranji Trophy 2024
News Summary - Ranji Trophy Final: Mumbai 224; Vidarbha 31/3
Next Story