രഞ്ജിട്രോഫി; ഗ്രൂപ് മത്സരങ്ങൾ 10 മുതൽ
text_fieldsന്യൂഡൽഹി: രഞ്ജിട്രോഫി 2022 രണ്ടു ഘട്ടങ്ങളിലായി ഒമ്പതു വേദികളിൽ നടത്തും. ലീഗ് മത്സരങ്ങളുടെ ഒന്നാം ഘട്ടം ഫെബ്രുവരി 10നും നോക്കൗട്ടിനായുള്ള രണ്ടാം ഘട്ടം ജൂൺ 26നും ആരംഭിക്കും. 38 ടീമുകൾ 57 മത്സരങ്ങളാകും നോക്കൗട്ട് ഘട്ടത്തിൽ കളിക്കുക. മാർച്ച് 15നകം ഒന്നാം ഘട്ടം പൂർത്തിയാക്കും. ഐ.പി.എൽ പൂർത്തിയായ ശേഷമാകും നോക്കൗട്ട് മത്സരങ്ങൾ.
എട്ട് എലീറ്റും ഒരു േപ്ലറ്റുമായി ഒമ്പത് ഗ്രൂപ്പുകളായി തിരിഞ്ഞ് ഗ്രൂപ് ഘട്ടത്തിൽ മൂന്നു കളികളാകും ഓരോ ടീമും പൂർത്തിയാക്കുക. എലീറ്റ് ടീമുകൾ സ്വന്തം ടീമിലെ എല്ലാവരുമായും മത്സരിക്കണം. തിരുവനന്തപുരം, രാജ്കോട്ട്, കട്ടക്, ചെന്നൈ, അഹ്മദാബാദ്, ഡൽഹി, ഹരിയാന, ഗുവാഹതി എന്നിവയാണ് എലീറ്റ് മത്സരവേദികൾ. േപ്ലറ്റ് മത്സരങ്ങൾ കൊൽക്കത്തയിലാകും.

