Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരാഹുലും ഹൂഡയും...

രാഹുലും ഹൂഡയും പെയ്​തിറങ്ങി;റൺമഴയിൽ നനഞ്ഞ്​ സഞ്​ജുവും സംഘവും

text_fields
bookmark_border
രാഹുലും ഹൂഡയും പെയ്​തിറങ്ങി;റൺമഴയിൽ നനഞ്ഞ്​ സഞ്​ജുവും സംഘവും
cancel

മുംബൈ: നായകനായി രാജസ്ഥാൻ റോയൽസിന്‍റെ കുപ്പായത്തിൽ ആദ്യമായി കളിക്കാനിറങ്ങിയ സഞ്​ജു സംസണും സംഘത്തിനും മുന്നിൽ റൺമല തീർത്ത്​ പഞ്ചാബ്​ കിങ്​സ്​. നിശ്ചിത ഓവറിൽ ആറുവിക്കറ്റിന്​ 221 റൺസെടുത്താണ്​ പഞ്ചാബ്​ ഇന്നിങ്​സ്​ അവസാനിപ്പിച്ചത്​. സിക്​സറു​കളുടെ മാലപ്പടക്കം തീർത്ത ദീപക്​ ​ഹൂഡ (28 പന്തിൽ 64), ഓപ്പണറായിറങ്ങി അവസാനം വരേയും വെടിക്കെട്ട്​ ബാറ്റിങ്​ തീർത്ത കെ.എൽ രാഹുൽ (50 പന്തിൽ 91), വെറ്ററൻ താരം ക്രിസ്​ ഗെയിൽ (28 പന്തിൽ 40) എന്നിവരുടെ കരുത്തിലാണ്​ പഞ്ചാബ്​ റൺമഴ പെയ്യിച്ചത്​​.


14 റൺസെടുത്ത മായങ്ക്​ അഗർവാളിനെ നിലയുറപ്പിക്കും മു​േമ്പ ചേതൻ സകരിയ മടക്കിയെങ്കിലും രാജസ്ഥാനെ ശ്വാസം വിടാൻ പോലും അനുവദിക്കാതെ രാഹുലും ഗെയ്​ലും അടിതുടങ്ങുകയായിരുന്നു. രാഹുലിന്‍റെ ബാറ്റിൽ നിന്നും അഞ്ച്​ സിക്​സറുകളും ഏഴ്​ ബൗണ്ടറികളും പിറന്നപ്പോൾ രണ്ട്​ സിക്​സറുകളും നാല്​ ബൗണ്ടറികളുമടക്കമായിരുന്നു ഗെയിലിന്‍റെ ഇന്നിങ്​സ്​. ഗെയിൽ വീണതിന്​ ശേഷം ക്രീസിലെത്തിയ ദീപക്​ ഹൂഡ രാജസ്ഥാൻ ബൗളർമാരെ കണക്കിന്​ പ്രഹരിച്ചു. ആറ്​ സിക്​സറും നാലുബൗണ്ടറികളും സഹിതമുള്ള ഹൂഡയുടെ ബാറ്റിങ്​ രാജസ്ഥാനെ ഉൾക്കിടിലം ​കൊള്ളിച്ചു.ടോസ്​ നേടി പഞ്ചാബിനെ ബാറ്റിങ്ങിന്​ അയക്കേണ്ടിയില്ലായിരുന്നെന്ന്​ ഒരു നിമിഷം സഞ്​ജു ചിന്തിച്ചിരിക്കണം.


നാലോവറിൽ 31 റൺസിന്​ മൂന്ന്​ വിക്കറ്റെടുത്ത നവാഗത താരം ചേതൻ സക്കരിയയാണ്​ രാജസ്ഥാൻ നിരയിൽ ഭേദപ്പെട്ട നിലയിൽ പന്തെറിഞ്ഞത്​. മുസ്​തഫിസുർ നാലോവറിൽ 45 റൺസ്​ വഴങ്ങിയപ്പോൾ പൊന്നും വിലക്ക്​ ടീമിലെത്തിയ ക്രിസ്​ മോറിസ്​ 41 റൺസ്​ വഴങ്ങി രണ്ട്​ വിക്കറ്റെടുത്തു. ഒരോവർ മാത്രമറിഞ്ഞ ശിവം ദുബെ 20 റൺസാണ്​ വഴങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsonRajasthan RoyalsIPL 2021Punjab Kings
Next Story