Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
hetmayer
cancel
Homechevron_rightSportschevron_rightCricketchevron_rightഷാർജയിൽ വീണ്ടും റൺമഴ;...

ഷാർജയിൽ വീണ്ടും റൺമഴ; ഡൽഹിക്കെതിരെ രാജസ്​ഥാന്​ 185 റൺസ്​ വിജയലക്ഷ്യം

text_fields
bookmark_border

ഷാർജ: രാജസ്​ഥാൻ റോയൽസി​െൻറ ഭാഗ്യമൈതാനത്ത്​ കൂറ്റൻ സ്​കോർ ഉയർത്തി ഡൽഹി ക്യാപിറ്റൽസ്​. ഹെറ്റ്​മെയറുടെയും സ്​റ്റോണിസി​െൻറയും ബാറ്റിങ്​ കരുത്തിൽ ഡൽഹി എട്ട്​ വിക്കറ്റ്​ നഷ്​ടത്തിൽ 184 റൺസെടുത്തു. ടോസ്​ നേടിയ രാജസ്​ഥാൻ ക്യാപ്​റ്റൻ സ്​റ്റീവ്​ സ്​മിത്ത്​ ബൗളിങ്​ തിരഞ്ഞെടുക്കുകയായിരുന്നു.

ക്യാപ്​റ്റ​െൻറ തീരുമാനം ശരിവെക്കുന്ന രീതിയിലായിരുന്നു ആദ്യ ഒാവറുകൾ. രണ്ടാമത്തെ ഒാവറിൽ തന്നെ ഇന്ത്യൻ താരം ശിഖാർ ധവാൻ ആർച്ചറിന്​ മുന്നിൽ കീഴടങ്ങി. അഞ്ച്​ റൺസ്​ മാത്രമായിരുന്നു സമ്പാദ്യം. പിന്നീട്​ വന്ന ശ്രേയസ്​ ​െഎയ്യരും ഒാപണർ പ്രിഥ്വി ഷായും ചേർന്ന്​ ഇന്നിങ്​സ്​ ​പതിയെ കെട്ടിപ്പടുക്കുന്നതിനിടെ അടുത്ത വിക്കറ്റും വീണു. അഞ്ചാമത്തെ ഒാവറിൽ ആർച്ചർ തന്നെയാണ്​ വീണ്ടും വിക്കറ്റ്​ വീഴ്​ത്തിയത്​. 10 പന്തിൽനിന്ന്​ 19 റൺസായിരുന്നു ഷായുടെ സമ്പാദ്യം.

ആറമാത്തെ ഒാവറിൽ ​ശ്രേയസ്​ ​അയ്യരും കൂടാരം കയറി. 22 റൺസ്​ എടുത്തുനിൽക്കെ റൺഒൗട്ട്​ ആകാനായിരുന്നു വിധി. പിന്നീട്​ എത്തിയ ക്യാപ്​റ്റനും അധിക ആയുസ്സുണ്ടായില്ല. ഒമ്പത്​ പന്തിൽനിന്ന്​ അഞ്ച്​ റൺസ്​ മാത്രമെടുത്ത പന്തും റൺഒൗട്ട്​ ആവുകയായിരുന്നു.

തുടർന്ന്​ ക്രീസിലെത്തിയ സ്​റ്റോണിസും (30 പന്തിൽനിന്ന്​ 39 റൺസ്​) ഹെറ്റ്​മെയറും (24 പന്തിൽനിന്ന്​ 45 റൺസ്​) ചേർന്നാണ്​ ഡൽഹിക്ക്​ മാന്യമായ സ്​കോർ പടുത്തുയർത്തിയത്​. ഹർഷൽ പ​േട്ടൽ (16), അക്​സർ പ​േട്ടൽ (17), റബാദ (2), അശ്വിൻ (0) എന്നിങ്ങനെയാണ്​ മറ്റുള്ളവരുടെ ബാറ്റിങ്​ പ്രകടനം.

രാജസ്​ഥാന്​ വേണ്ടി ആർച്ചർ മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തി. കാർത്തിക്​ ത്യാഗി, ആൻഡ്രു ടൈ, തെവാത്തിയ എന്നിവർ ഒാരോ വിക്കറ്റുകൾ വീതവും പിഴുതു. തുടർച്ചയായി മൂന്ന്​ തോൽവികൾക്ക്​ ശേഷമാണ്​ രാജസ്​ഥാൻ റോയൽസ്​ ഷാർജയിലേ​ക്ക്​ വീണ്ടുമെത്തുന്നത്​. ഷാർജയിലെ ആദ്യ രണ്ട്​ മത്സരങ്ങളിൽ 200ലേറെ റൺസ്​ സ്​കോർ ചെയ്​ത്​ വിജയിച്ച ടീമാണ്​ രാജസ്​ഥാൻ. അതേസമയം, ഡൽഹിക്ക്​ മത്സരത്തിൽ ജയിക്കാനായാൽ പോയിൻറ്​ നിലയിൽ ഒന്നാമതെത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthan royalsdelhi capitalsipl 2020
News Summary - Rajasthan set a target of 185 against Delhi
Next Story