Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശിഖർ ധവാന്‍റെ വെടിക്കെട്ട് (86*); പഞ്ചാബിനെതിരെ രാജസ്ഥാന് 198 റൺസ് വിജയലക്ഷ്യം

text_fields
bookmark_border
ശിഖർ ധവാന്‍റെ വെടിക്കെട്ട് (86*); പഞ്ചാബിനെതിരെ രാജസ്ഥാന് 198 റൺസ് വിജയലക്ഷ്യം
cancel

ഗുവാഹത്തി: ഐ.പി.എല്ലില്‍ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിങ്സിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 197 റൺസെടുത്തു. നായകൻ ശിഖർ ധവാന്‍റെ അപരാജിത വെടിക്കെട്ട് പ്രകടനമാണ് ടീമിന് കരുത്തായത്.

56 പന്തിൽ 86 റൺസാണ് ധവാൻ അടിച്ചെടുത്തത്. മൂന്നു സിക്സും ഒമ്പത് ഫോറുകളുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. ഓപ്പണറായ പ്രഭ്‌സിമ്രാൻ സിങ്ങും അർധ സെഞ്ച്വറി നേടി. ടോസ് നഷ്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് പ്രഭ്‌സിമ്രാനും ശിഖർ ധവാനും മികച്ച തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ ഇരുവരും 9.4 ഓവറിൽ 90 റൺസാണ് അടിച്ചെടുത്തത്. 34 പന്തിൽ മൂന്നു സിക്സും ഏഴു ഫോറും ഉൾപ്പെടെ 60 റൺസാണ് പ്രഭ്‌സിമ്രാൻ നേടിയത്. പിന്നാലെ ജേസൺ ഹോൾഡറിന്‍റെ പന്തിൽ ജോസ് ബട്ട്‌ലറിന് ക്യാച്ച് നൽകി താരം പുറത്തായി.

പരിക്കേറ്റ ഭാനുക രജപക്സ ഒരു റണ്ണുമായി ഗ്രൗണ്ട് വിട്ടു. പിന്നാലെ ക്രീസിലെത്തിയ ജിതേഷ് ശർമയെ കൂട്ടുപിടിച്ച് ധവാൻ ടീം സ്കോർ വേഗത്തിലാക്കി. സ്കോർ 158ൽ നിൽക്കെ ജിതേഷ് ശർമയെ യുസ്വേന്ദ്ര ചഹൽ റിയാൻ പരാഗിന്‍റെ കൈയിലൊതുക്കി. 16 പന്തിൽ 27 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. സികന്ദർ റാസ (ഒരു റൺസ്), ഷാറൂഖ് ഖാൻ (10 പന്തിൽ 11 റൺസ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

രാജസ്ഥാനുവേണ്ടി ജേസൻ ഹോൾഡർ രണ്ടു വിക്കറ്റും യുസ്വേന്ദ്ര ചഹൽ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ മത്സരം ജയിച്ച ഇരു ടീമുകളും മാറ്റങ്ങങ്ങളില്ലാതെയാണ് കളത്തിലിറങ്ങിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rajasthan Royals vs Punjab Kings, IPL 2023: PBKS To 197/4 vs RR
Next Story