Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​ചെ​െന്നെക്കെതിരെ...

​ചെ​െന്നെക്കെതിരെ തകർപ്പൻ ജയം; ​പ്ലേഓഫ്​ പ്രതീക്ഷകൾ സജീവമാക്കി സഞ്​ജുവും സംഘവും

text_fields
bookmark_border
rajsthan royals
cancel

അബൂദബി: ടേബിൾ ടോപ്പേഴ്​സായ ചെന്നൈ സൂപ്പർകിങ്​സിനെ ഏഴുവിക്കറ്റിന്​ തകർത്ത്​ രാജസ്​ഥാൻ റോയൽസ്​ ഐ.പി.എൽ പ്ലേഓഫ്​ പ്രതീക്ഷകൾ സജീവമാക്കി. ടോസ്​ നേടിയ രാജസ്​ഥാൻ നായകൻ സഞ്​ജു ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. റുതുരാജ്​ ഗെയ്​ക്​വാദിന്‍റെ (101*) കന്നി സെഞ്ച്വറിയുടെ കരുത്തിൽ ചെന്നെ 20 ഓവറിൽ നാലുവിക്കറ്റന്​ 189 റൺസ്​ അടിച്ചുകൂട്ടി.

എന്നാൽ ഓപണർ യശസ്വി ജയ്​സ്വാളിന്‍റെയും (21 പന്തിൽ 50) ശിവം ദുബെയുടെയും (42 പന്തിൽ 64) അർധ​െസഞ്ച്വറികളുടെ മികവിൽ രാജസ്​ഥാൻ 15 പന്തുകളും ഏഴുവിക്കറ്റും ബാക്കിനിൽക്കേ വിജയം പിടിച്ചെടുത്തു.

​േപായിന്‍റ്​ പട്ടിക ഇങ്ങനെ

12 മത്സരങ്ങളിൽ നിന്ന്​ 18 പോയിന്‍റുമായി പട്ടികയിൽ മുമ്പൻമാരായ ചെന്നൈയും ഡൽഹി ക്യാപിറ്റൽസും നേരത്തെ പ്ലേഓഫിന്​ യോഗ്യത നേടി. 11 മത്സരങ്ങളിൽ നിന്ന്​ 14 പോയിന്‍റുമായി മൂന്നാം സ്​ഥാനത്തുള്ള റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരും പ്ലേഓഫ്​ പ്രതീക്ഷയിലാണ്​.

12 മത്സരങ്ങളിൽ നിന്ന്​ 10 പോയിന്‍റുമായി കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സാണ്​ നിലവിൽ നാലാമത്​. പഞ്ചാബ്​ കിങ്​സ്​, രാജസ്​ഥാൻ റോയൽസ്​, മുംബൈ ഇന്ത്യൻസ്​ എന്നിവർക്ക്​ 10 പോയിന്‍റ്​ വീതമാണെങ്കിലും നെറ്റ്​​റൺറേറ്റിന്‍റെ അടിസ്​ഥാനത്തിലാണ്​ കെ.കെ.ആർ നാലിൽ നിൽക്കുന്നത്​.

ഓറഞ്ച്​ ക്യാപ്​

12 മത്സരങ്ങളിൽ നിന്ന്​ 508 റൺസുമായി ചെന്നൈയുടെ യുവതാരം റുതുരാജ്​ ഗെയ്​ക്​വാദ്​ റൺവേട്ടക്കാരിൽ ഒന്നാമത്​. കെ.എൽ. രാഹുലും (489) സഞ്​ജു സാംസണുമാണ്​ (480) റുതുരാജിന്​ വെല്ലുവിളി ഉയർത്തുന്നത്​.

പർപ്പിൾ ക്യാപ്​

11മത്സരങ്ങളിൽ നിന്ന്​ 26 വിക്കറ്റുമായി ആർ.സി.ബിയുടെ ഹർഷൽ പ​േട്ടലാണ്​ വിക്കറ്റ്​ വേട്ടക്കാരിൽ ഒന്നാമൻ. ആവേഷ്​ ഖാൻ (21), ജസ്​പ്രീത്​ ബൂംറ (17), അർഷദീപ്​ പ​േട്ടൽ (17) എന്നിവരാണ്​ തുടർന്നുള്ള ദിവസങ്ങളിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai super kingsRajasthan RoyalsIPL 2021
News Summary - Rajasthan Royals Keep Playoffs Hopes Alive With Win Over Chennai Super Kings
Next Story