
പാതി മഴയെടുത്ത് രണ്ടാംദിനം; ഓസീസിനെതിരെ ഇന്ത്യ പൊരുതുന്നു
text_fieldsപാതി മഴയെടുത്ത് രണ്ടാംദിനം; ഓസീസിനെതിരെ ഇന്ത്യ പൊരുതുന്നു
ആസ്ട്രേലിയ 369, ഇന്ത്യ 62/2
സിഡ്നി: മഴയും മഞ്ഞും ഇന്ത്യയിൽ മാത്രമല്ല, കംഗാരു മണ്ണിലും വില്ലനാകുന്നു. ബ്രിസ്ബേനിൽ സമനില കൊണ്ട് ബോർഡർ- ഗവാസ്കർ ട്രോഫിയുമായി മടങ്ങാമെന്ന ഇന്ത്യൻ സ്വപ്നങ്ങൾക്കു മേൽ പെയ്ത്തായി രണ്ടാം ദിനത്തിന്‍റെ മൂന്നാം സെഷനെടുത്ത് കനത്ത മഴ. 369 എന്ന കൂറ്റൻ ലക്ഷ്യമുയർത്തി നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ച ആസ്ട്രേലിയക്കെതിരെ ഇന്ത്യ രണ്ടുവിക്കറ്റിന് 62 റൺസ് എന്ന നിലയിൽ പൊരുതുകയാണ്. മികച്ച പ്രകടനവുമായി കളംനിറഞ്ഞ രോഹിത് 44 റൺസെടുത്ത് മടങ്ങിയത് തിരിച്ചടിയായി. പൂജാര (8), രഹാനെ (2) എന്നിവരാണ് സ്റ്റെമ്പടുക്കുേമ്പാൾ ക്രീസിൽ.
അഞ്ചു വിക്കറ്റിന് 274 റൺസ് എന്ന മികച്ച ടോട്ടലുമായി രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ആസ്ട്രേലിയ 95 റൺസ് കൂടി ചേർക്കുേമ്പാഴേക്ക് എല്ലാവരെയും മടക്കി ഇന്ത്യൻ ബൗളർമാർ കരുത്തുറപ്പിച്ചു. ടിം പെയിൻ 50 ഉം കാമറൂൺ ഗ്രീൻ 47ഉം റൺസുമായി ആസ്ട്രേലിയയുടെ യഥാർഥ നായകരായി. മറുവശത്ത് ഇന്നലെ താരമായ പുതുമുറക്കാരൻ നടരാജൻ ഒരു വിക്കറ്റ് കൂടി സ്വന്തമാക്കി തന്‍റെ സമ്പാദ്യം മൂന്നാക്കി. വാഷിങ്ടൺ സുന്ദറും മൂന്ന് വിക്കറ്റെടുത്തു. സ്മിത്തിനെയും ഗ്രീനിനെയും ലിയോണിനെയുമായിരുന്നു സുന്ദർ മടക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രോഹിത് ശർമയുടെ കരുത്തിൽ അനായാസം ലക്ഷ്യം മറികടക്കുമെന്ന് തോന്നിച്ചെങ്കിലും അർധ സെഞ്ച്വറിക്കരികെ നഥാൻ ലിയോൺ രോഹിതിനെ മടക്കി. ശുഭ്മാൻ ഗില്ലിന്റെ (ഏഴു റൺസ്) വിക്കറ്റ് കൂടി നഷ്ടപ്പെടുത്തി 62 റൺസിൽ സന്ദർശകർ ചായക്കു പിരിഞ്ഞയുടൻ മൈതാനം നിറഞ്ഞ് മഴയെത്തി. 26 ഓവർ മാത്രമായിരുന്നു ഇന്ത്യൻ ബാറ്റിങ്ങിന്‍റെ ആയുസ്സ്. ഇരുവരും ഞായറാഴ്ച തിളങ്ങിയാൽ ഇന്ത്യക്ക് ഓസീസ് ഉയർത്തിയ ടോട്ടൽ മറികടക്കുക പ്രയാസമാകില്ല.
കളി എങ്ങനെയും പിടിക്കാൻ ആസ്ട്രേലിയയുടെ ശ്രമങ്ങൾ ഇഛാശക്തി കൊണ്ട് മറികടക്കാനാണ് ഇന്ത്യയുടെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
