Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആസ്ട്രേലിയക്ക്...

ആസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം; വില്ലനായി വെളിച്ചക്കുറവ്

text_fields
bookmark_border
ആസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം; വില്ലനായി വെളിച്ചക്കുറവ്
cancel

സിഡ്നി: പാകിസ്താനെതിരായ മൂന്നാം ടെസ്റ്റിൽ ആസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം. ആദ്യം ബാറ്റ് ചെയ്ത് 313 റൺസടിച്ച പാകിസ്താനെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയൻ ബാറ്റർമാർ അതീവ പ്രതിരോധത്തിൽ ബാറ്റ് ചെയ്തപ്പോൾ രണ്ടാംദിനം വെളിച്ചക്കുറവ് കാരണം നേരത്തെ സ്​റ്റമ്പെടുക്കുമ്പോൾ രണ്ടിന് 116 റൺസെന്ന നിലയിലാണ്. 47 ഓവർ മാത്രമാണ് രണ്ടാം ദിനം പൂർത്തീകരിക്കാനായത്.

ഓപണർമാരായ ഡേവിഡ് വാർണറുടെയും ഉസ്മാൻ ഖ്വാജയുടെയും വിക്കറ്റുകളാണ് നഷ്ടമായത്. 68 പന്ത് നേരിട്ട് 34 റൺസെടുത്ത ഡേവിഡ് വാർണറെ ആഗ സൽമാന്റെ പന്തിൽ ബാബർ അസം പിടികൂടിയപ്പോൾ 143 പന്ത് നേരിട്ട് ​47 റൺസെടുത്ത ഉസ്മാൻ ഖ്വാജ ആമിർ ജമാലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‍വാന് പിടികൊടുക്കുകയായിരുന്നു. 66 പന്തിൽ 23 റൺസുമായി മാർനസ് ലബൂഷാനെയും ആറ് റൺസുമായി സ്റ്റീവൻ സ്മിത്തുമാണ് ക്രീസിൽ.

ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ വൻ തകർച്ചയോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് കരകയറുകയായിരുന്നു. മധ്യനിരയിൽ മുഹമ്മദ് റിസ്‍വാൻ-ആഗ സൽമാൻ സഖ്യം പിടിച്ചുനിൽക്കുകയും അവസാന വിക്കറ്റിൽ ആമിർ ജമാലും മിർ ഹംസയും ചേർന്ന് വീരോചിത പോരാട്ടം നടത്തുകയും ചെയ്തതോടെ സ്കോർ 313 റൺസിലെത്തി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സന്ദർശകരുടെ രണ്ട് ഓപണർമാർക്കും അക്കൗണ്ട് തുറക്കാൻ കഴിഞ്ഞിരുന്നില്ല. അബ്ദുൽ ഷഫീഖിനെ സ്റ്റാർക്ക് സ്മിത്തിന്റെയും സയിം അയൂബിനെ ഹേസൽവുഡ് അലക്സ് കാരിയുടെയും കൈയിലെത്തിക്കുകയായിരുന്നു. തുടർന്നെത്തിയ ക്യാപ്റ്റൻ ഷാൻ മസൂദും (35), മുൻ നായകൻ ബാബർ അസമും (26) പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല. അഞ്ച് റൺസെടുത്ത് സൗദ് ഷകീലും മടങ്ങിയതോടെ സ്കോർ അഞ്ചിന് 96 എന്ന പരിതാപകരമായ നിലയിലെത്തി.

എന്നാൽ, പിന്നീടെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‍വാനും ആഗ സൽമാനും ചേർന്ന് വിലപ്പെട്ട അർധ സെഞ്ച്വറികളിലൂടെ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 88 റൺസെടുത്ത റിസ്‍വാനെ കമ്മിൻസും ആഗ സൽമാനെ സ്റ്റാർക്കും മടക്കി. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 101 പന്തിൽ 94 റൺസാണ് ചേർത്തത്. 15 റൺസുമായി സാജിദ് ഖാനും റൺസൊന്നുമെടുക്കാതെ ഹസൻ അലിയും തിരിച്ചുകയറിയതോടെ പാകിസ്താൻ 250 കടക്കില്ലെന്ന് ഉറപ്പിച്ചതായിരുന്നു.

എന്നാൽ, ഒരുവശത്ത് നിലയുറപ്പിച്ച ആമിർ ജമാൽ അവസാനമായി എത്തിയ മിർ ഹംസയെ കൂട്ടുപിടിച്ച് സ്കോർ 300 കടത്തുകയായിരുന്നു. പത്താം വിക്കറ്റിൽ ഇരുവരും ചേർന്ന് 86 റൺസാണ് പാകിസ്താൻ സ്കോർ ബോർഡിൽ ചേർത്തത്. 97 പന്ത് നേരിട്ട് 82 റൺസെടുത്ത ആമിറിനെ നഥാൻ ലിയോൺ സ്റ്റാർക്കിനെറ കൈയിലെത്തിച്ചതോടെ പാക് ഇന്നിങ്സിനും വിരാമമായി. ക്ഷമയോടെ പിടിച്ചുനിന്ന മിർ ഹംസ 43 പന്ത് നേരിട്ട് ഏഴ് റൺസുമായി പുറത്താകാതെ നിന്നു.

ആസ്ട്രേലിയക്കായി പാറ്റ് കമ്മിൻസ് അഞ്ച് വിക്കറ്റുമായി ഇത്തവണയും നിറഞ്ഞുനിന്നപ്പോൾ മിച്ചൽ സ്റ്റാർക്ക് രണ്ടും ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ്, നഥാൻ ലിയോൺ എന്നിവർ ഓരോന്നും വിക്കറ്റ് വീഴ്ത്തി.

ആദ്യ ടെസ്റ്റിൽ 360 റൺസിന്റെ കൂറ്റൻ ജയം നേടിയ ആസ്ട്രേലിയ ര​ണ്ടാമത്തേതിൽ 79 റൺസിനും ജയിച്ചുകയറി മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australia vs pakistan
News Summary - Rain as the villain; Good start for Australia
Next Story