സഞ്ജുവും സംഘവും നിരാശപ്പെടുത്തി; മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ദയനീയ തോൽവി
text_fieldsസഞ്ജു സാംസൺ (ഫയൽ)
ലഖ്നോ: സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ ആദ്യ മത്സരത്തിലെ തകർപ്പൻ ജയത്തിനു പിന്നാലെ കേരളത്തിന് തോൽവി. റെയിൽവേക്കെതിരെ ലഖ്നോവിൽ നടന്ന മത്സരത്തിൽ 32 റൺസിനായിരുന്നു കേരളം കീഴടങ്ങിയത്. ഒഡിഷക്കെതിരായ മത്സരത്തിൽ സെഞ്ച്വറി നേടിയ രോഹൻ കുന്നുമ്മലും (8), വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച് ക്യാപ്റ്റൻ സഞ്ജു സാംസണും (19 റൺസ്) തുടക്കത്തിലേ പരാജയമായതോടെ കേരളത്തിന് തിരിച്ചടിയായി.
ആദ്യം ബാറ്റ് ചെയ്ത റെയിൽവേസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ കേരളത്തിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. എതിരാളികളെ ശരാശരി സ്കോറിൽ പിടിച്ചുകെട്ടാൻ കേരള ബൗളർമാർക്ക് കഴിഞ്ഞുവെങ്കിലും ചേസ് ചെയ്യാനുള്ള കരുത്ത് ബാറ്റിങ് നിരക്ക് ചോർന്നുപ
ഒഡിഷയെ പത്ത് വിക്കറ്റിന് തോൽപിച്ചതിന്റെ ആവേശം അടങ്ങും മുമ്പായിരുന്നു തോൽവി. റെയിൽവേക്കായി നവ്നീത് വിർക് 32ഉം, രവി സിങ് 25ഉം റൺസെടുത്തു. കെ.എം ആസിഫ് മൂന്നും, എൻ.എം ഷറഫുദ്ദീൻ, അഖിൽ സ്കറിയ എന്നിവർ രണ്ടു വീതം വിക്കറ്റും വീഴ്ത്തി.
സഞ്ജുവിന്റെ 19 റൺസാണ് കേരള നിരയിൽ ടോപ് സ്കോറർ. അഹമ്മദ് ഇംറാൻ (12), വിഷ്ണു വിനോദ് (7), അബ്ദുൽ ബാസിത് (7), സൽമാൻ നിസാർ (18), അഖിൽ സ്കറിയ (16), അങ്കിത് ശർമ (15 നോട്ടൗട്ട്), നിധീഷ് എം.ഡി (4 നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റ് സ്കോർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

