Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rahul Tewatia
cancel
Homechevron_rightSportschevron_rightCricketchevron_rightരാജസ്​ഥാൻ റോയൽസ്​...

രാജസ്​ഥാൻ റോയൽസ്​ ഓൾറൗണ്ടർ രാഹുൽ തെവാത്തിയ വിവാഹിതനാവുന്നു

text_fields
bookmark_border

ജയ്​പൂർ: രാജസ്​ഥാൻ റോയൽസ്​ ഓൾറൗണ്ടർ രാഹുൽ തെവാത്തിയ വിവാഹിതനാവുന്നു. വിവാഹനിശ്​ചയത്തിന്‍റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കു​െവച്ച്​ തെവാത്തിയ തന്നെയാണ്​ വിവാഹക്കാര്യം പരസ്യപ്പെടുത്തിയത്​.

ഇക്കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്​ഥാൻ റോയൽസിനുവേണ്ടി തെവാത്തിയ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ബുധനാഴ്ചയായിരുന്നു താരത്തിന്‍റെ വിവാഹ നിശ്​ചയം. ചടങ്ങിന്‍റെ ഫോ​ട്ടോകൾ പിന്നാലെ ഇൻസ്റ്റഗ്രാമിൽ തെവാത്തിയ പോസ്റ്റ്​ ചെയ്​തു.


മുൻ ഇന്ത്യൻ ടീമംഗം സുരേഷ്​ റെയ്​ന ഉൾപെടെ നിരവധി ക്രിക്കറ്റ്​ താരങ്ങൾ തെവാത്തിയക്ക്​ ആശംസ നേർന്നു. സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫിയിൽ ഹരിയാനക്കു വേണ്ടി കളത്തിലിറങ്ങിയ തെവാത്തിയ കേരളത്തിനെതിരായ നിർണായക മത്സരത്തിലും തിളങ്ങിയിരുന്നു. രാജസ്​ഥാൻ റോയൽസിൽ തെവാത്തിയയുടെ സഹതാരമായ ജയ്​ദേവ്​ ഉനദ്​കാത്​ ഇക്കഴിഞ്ഞ ചൊവ്വാഴ്ച വിവാഹിതനായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajasthan RoyalsRahul TewatiaGets Engaged
News Summary - Rajasthan Royals All-Rounder Rahul Tewatia Gets Engaged
Next Story