Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightര​ഹാ​നെ​യു​ടെ...

ര​ഹാ​നെ​യു​ടെ ക്ര​ഡി​റ്റ​ടി​ച്ചു​മാ​റ്റി​യ​ത് ശാസ്​ത്രി..!

text_fields
bookmark_border
ര​ഹാ​നെ​യു​ടെ ക്ര​ഡി​റ്റ​ടി​ച്ചു​മാ​റ്റി​യ​ത് ശാസ്​ത്രി..!
cancel

ന്യൂ​ഡ​ൽ​ഹി: 2020-21ലെ ​ആ​സ്ട്രേ​ലി​യ​ൻ പ​ര​മ്പ​ര​യി​ൽ ആ​ദ്യ ടെ​സ്റ്റ് ദ​യ​നീ​യ​മാ​യി തോ​റ്റ ശേ​ഷ​മാ​യി​രു​ന്നു ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‍ലി ഭാ​ര്യ പ്ര​സ​വി​ച്ച​തി​നാ​ൽ അ​വ​ധി​യെ​ടു​ത്ത് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. പ​ക​രം ടീ​മി​നെ ന​യി​ച്ച വൈ​സ് ക്യാ​പ്റ്റ​ൻ അ​ജി​ൻ​ക്യ ര​ഹാ​നെ​യു​ടെ നാ​യ​ക​ത്വ​ത്തി​ലാ​യി​രു​ന്നു ആ​സ്ട്രേ​ലി​യ​ൻ മ​ണ്ണി​ൽ ച​രി​ത്രം കു​റി​ച്ച് പ​ര​മ്പ​ര ഇ​ന്ത്യ 2-1ന് ​വി​ജ​യി​ച്ച​ത്. പ​ക്ഷേ, ആ ​വി​ജ​യ​ത്തി​ന്റെ ക്ര​ഡി​റ്റ് 'മ​റ്റൊ​രാ​ൾ' അ​ടി​ച്ചു​മാ​റ്റി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യാ​ണ് ഇ​പ്പോ​ൾ ര​ഹാ​നെ രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ ടീ​മി​ന്റെ പ​രി​ശീ​ല​ക​നാ​യി​രു​ന്ന ര​വി​ശാ​സ്ത്രി​യെ​യാ​ണ് ര​ഹാ​നെ ല​ക്ഷ്യം വെ​ച്ചി​രി​ക്കു​ന്ന​ത്. യൂ​ട്യൂ​ബ് ഷോ​യി​ലാ​ണ് ര​ഹാ​നെ ശാ​സ്ത്രി​യെ ഉ​ന്ന​മി​ട്ട​ത്. 'ആ​സ്ട്രേ​ലി​യ​യി​ൽ ഞാ​ൻ ചെ​യ്ത​തെ​ന്താ​ണ് എ​ന്ന് എ​നി​ക്ക് ന​ന്നാ​യ​റി​യാം. അ​ത് മ​റ്റാ​രെ​യും ബോ​ധ്യ​പ്പെ​ടു​ത്തി ക്രെ​ഡി​റ്റ് പി​ടി​ച്ചു​വാ​ങ്ങു​ന്ന​ത് എ​ന്റെ രീ​തി​യ​ല്ല. എ​നി​ക്ക​ത​റി​യി​ല്ല. എ​ന്നാ​ൽ, ഫീ​ൽ​ഡി​ലും ഡ്ര​സ്സി​ങ് റൂ​മി​ലും ഞാ​ൻ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളു​ടെ ക്രെ​ഡി​റ്റ് മ​റ്റൊ​രാ​ൾ അ​ടി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു...' ര​ഹാ​നെ പ​റ​ഞ്ഞു.

വി​രാ​ട് കോ​ഹ്‍ലി​യു​ടെ നാ​യ​ക​ത്വ​ത്തി​ൽ അ​ഡ് ​ലെ​യ്ഡി​ൽ ആ​ദ്യ ടെ​സ്റ്റി​ൽ ആ​ദ്യ ഇ​ന്നി​ങ്സി​ൽ 53 റ​ൺ​സി​ന്റെ ലീ​ഡ് നേ​ടി​യി​ട്ടും ര​ണ്ടാം ഇ​ന്നി​ങ്സി​ൽ വെ​റും 36 റ​ൺ​സി​ന് ത​ക​ർ​ന്ന​ടി​ഞ്ഞ ഇ​ന്ത്യ എ​ട്ടു വി​ക്ക​റ്റി​നാ​ണ് തോ​റ്റ​മ്പി​യ​ത്. പ​ക്ഷേ, കോ​ഹ്‍ലി​ക്കു പ​ക​രം നാ​യ​ക​നാ​യ അ​ജി​ൻ​ക്യ ര​ഹാ​നെ​യു​ടെ നാ​യ​ക മി​ക​വി​ലാ​ണ് മെ​ൽ​ബ​ൺ, ബ്രി​സ്ബെ​യ്ൻ ടെ​സ്റ്റു​ക​ളി​ൽ ഇ​ന്ത്യ ജ​യി​ച്ച​തും പ​ര​മ്പ​ര 2-1ന് ​സ്വ​ന്ത​മാ​ക്കി​യ​തും. സി​ഡ്നി ടെ​സ്റ്റ് സ​മ​നി​ല​യി​ലു​മാ​യി.

'പ​ര​മ്പ​ര വി​ജ​യ​ത്തി​നു ശേ​ഷം അ​ത് ത​ന്റെ തീ​രു​മാ​ന​മാ​യി​രു​ന്നു, താ​ൻ പ​റ​ഞ്ഞി​ട്ടാ​ണ് അ​ങ്ങ​നെ​യൊ​ക്കെ ചെ​യ്ത​ത് എ​ന്നെ​ല്ലാം അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് ചി​ല​ർ ക്ര​ഡി​റ്റ് കൈ​യ​ട​ക്കി​യെ​ങ്കി​ലും ഞാ​ൻ തി​രു​ത്താ​ൻ പോ​യി​ല്ല...' ഷോ​യി​ൽ ര​ഹാ​നെ ശാ​സ്ത്രി​യെ ല​ക്ഷ്യ​മാ​ക്കി ആ​ഞ്ഞ​ടി​ച്ചു.

ആ​സ്ട്രേ​ലി​യ​ൻ പ​ര​മ്പ​ര​ക്കു ശേ​ഷം ഫോ​മും വൈ​സ് ക്യാ​പ്റ്റ​ൻ പ​ദ​വി​യും ന​ഷ്ട​മാ​യ ര​ഹാ​​നെ പൃ​ഥ്വി ഷാ​യു​ടെ കീ​ഴി​ൽ ര​ഞ്ജി ട്രോ​ഫി ക​ളി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajinkya rahana
News Summary - Rahana against ravi shasthri
Next Story