Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രചിൻ രവീന്ദ്രക്ക് സെഞ്ച്വറി; പാകിസ്താനെതിരെ ന്യൂസിലാൻഡ് ശക്തമായ നിലയിൽ

text_fields
bookmark_border
കെയ്ൻ വില്യംസണ് അഞ്ച് റൺസ് അകലെ സെഞ്ച്വറി നഷ്ടം
രചിൻ രവീന്ദ്രക്ക് സെഞ്ച്വറി; പാകിസ്താനെതിരെ ന്യൂസിലാൻഡ് ശക്തമായ നിലയിൽ
cancel

ബംഗളൂരു: ലോകകപ്പിൽ തകർപ്പൻ ഫോം തുടരുന്ന രചിൻ രവീന്ദ്രയുടെ സെഞ്ച്വറിയുടെയും ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ വെടിക്കെട്ട് അർധസെഞ്ച്വറിയുടെയും മികവിൽ പാകിസ്താനെതിരെ ന്യൂസിലാൻഡ് ശക്തമായ നിലയിൽ. 37 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെന്ന നിലയിലാണ് ന്യൂസിലാൻഡ്.

രചിൻ രവീന്ദ്ര 95 പന്തിൽ ഒരു സിക്സും 15 ഫോറുമടക്കം 108 റൺസടിച്ചപ്പോൾ ടീമിൽ തിരിച്ചെത്തിയ കെയ്ൻ വില്യംസൺ 79 പന്തിലാണ് 95 റൺസ് അടിച്ചുകൂട്ടിയത്. രണ്ട് സിക്സും 10 ഫോറുമടങ്ങിയതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്. രവീന്ദ്രയെ മുഹമ്മദ് വസീമിന്റെ പന്തിൽ സൗദ് ഷകീലും വില്യംസണെ ഇഫ്തിഖാർ അഹ്മദിന്റെ പന്തിൽ ഫഖർ സമാനും പിടികൂടുകയായിരുന്നു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 142 പന്തിൽ 180 റൺസാണ് അടിച്ചെടുത്തത്.

ഓപണർ ഡെവോൺ കോൺവെ 35 റൺസെടുത്ത് പുറത്തായി. 12 റൺസുമായി ഡാറിൽ മിച്ചലും ഒരു റൺസുമായി മാർക് ചാപ്മാനുമാണ് ക്രീസിൽ. പാകിസ്താനു വേണ്ടി ഹസൻ അലി, മുഹമ്മദ് വസീം, ഇഫ്തിഖാർ അഹ്മദ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rachin Ravindra's century; New Zealand in a strong position against Pakistan
Next Story