Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസഞ്ജുവും പന്തും...

സഞ്ജുവും പന്തും പുറത്ത്, അപ്രതീക്ഷിത തിരിച്ചുവരവുമായി സൂപ്പർ താരം; 2027 ലോകകപ്പിനുള്ള ടീമിനെ പ്രവചിച്ച് അശ്വിൻ

text_fields
bookmark_border
സഞ്ജുവും പന്തും പുറത്ത്, അപ്രതീക്ഷിത തിരിച്ചുവരവുമായി സൂപ്പർ താരം; 2027 ലോകകപ്പിനുള്ള ടീമിനെ പ്രവചിച്ച് അശ്വിൻ
cancel

ന്യൂഡൽഹി : വരാനിരിക്കുന്ന 2027 ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം സാധ്യതകളെക്കുറിച്ച് അപ്രതീക്ഷിത പ്രവചനങ്ങളുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. സഞ്ജു സാംസൺ, റിഷഭ്പന്ത് എന്നിവരുൾപ്പെടെയുള്ള പ്രമുഖ താരങ്ങളെ ഒഴിവാക്കിയ അശ്വിൻ, അനുഭവസമ്പന്നനായ സീനിയർ പേസ് ബൗളർ ഭുവനേശ്വർ കുമാറിനെ ടീമിലേക്ക് തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവേയാണ് ലോകകപ്പിനുള്ള ടീം സാധ്യതകൾ അശ്വിൻ പങ്കുവെച്ചത്.

ഐ.പി.എൽ 2026-ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി 28 വിക്കറ്റുകൾ വീഴ്ത്തി മിന്നുന്ന ഫോമിലുള്ള ഭുവനേശ്വർ കുമാറിനെ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യക്ക് ആവശ്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താരത്തിന് ആവശ്യത്തിന് അവസരങ്ങൾ നൽകി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും വിജയ് ഹസാരെ ട്രോഫിയിലും കളിപ്പിച്ച് സജ്ജമാക്കണമെന്നാണ് അശ്വിന്റെ നിർദ്ദേശം.

ടീം സാധ്യതകളെക്കുറിച്ച് സംസാരിക്കവേ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, ശുഭ്മാൻ ഗിൽ, എന്നിവർ എന്തായാലും ലോകകപ്പ് ടീമിൽ ഉണ്ടാകുമെന്ന് അശ്വിൻ ഉറപ്പിച്ചു പറയുന്നു. ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ഹർഷിത് റാണ എന്നിവരും ടീമിൽ ഉറപ്പാണ്.

എന്നാൽ യശസ്വി ജെയ്‌സ്വാൾ, ഋതുരാജ് ഗെയ്ക്‌വാദ്, വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ എന്നിവർക്ക് ടീമിൽ ഇടംനേടാൻ സാധ്യതയുണ്ടെങ്കിലും ഉറപ്പ് പറയാനാകില്ല. അതേസമയം സഞ്ജു സാംസൺ, റിഷബ് പന്ത്, യുവതാരങ്ങളായ അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി എന്നിവർക്ക് അശ്വിന്റെ ലോകകപ്പ് പദ്ധതികളിൽ ഇടമുണ്ടാകില്ലെന്നും പുറത്താകുമെന്നുമാണ് വിലയിരുത്തൽ. വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, ശിവം ദുബെ എന്നിവരും ടീമിലില്ല.

ലോകകപ്പിന് പുറമെ ആഗസ്റ്റ് 15-ന് ഗാലെയിൽ ആരംഭിക്കുന്ന രണ്ട് മത്സരങ്ങളുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പരമ്പരയ്ക്കായി മൂന്ന് സ്പിന്നർമാരെ ഉൾപ്പെടുത്തിയുള്ള പ്ലേയിംഗ് ഇലവനാണ് അശ്വിൻ നിർദ്ദേശിക്കുന്നത്. പരിക്ക് മാറി തിരിച്ചെത്തുന്ന രവീന്ദ്ര ജഡേജയ്ക്ക് പുറമെ മാനവ് സുത്താർ, കുൽദീപ് യാദവ് എന്നിവരും ടീമിൽ ഇടംനേടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് പുറമെ യുവതാരം സായ് സുദർശന്റെ ഫിറ്റ്‌നസ് നിർണായകമാണെന്നും, ശ്രീലങ്കയിലെ പ്രത്യേക സാഹചര്യങ്ങളിൽ തിളങ്ങാൻ അദ്ദേഹത്തിന് സാധിക്കുമെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:r ashwinSanju SamsonIndian Cricket TeamCricket NewsRishabh PantODI World Cup
News Summary - R Ashwin Predicts India's Squad for 2027 ODI World Cup: Sanju Samson and Rishabh Pant Left Out
Next Story