Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ബ്ലാ​ക്ക്​ ലൈ​വ്​​സ്​...

'ബ്ലാ​ക്ക്​ ലൈ​വ്​​സ്​ മാ​റ്റ​ർ'​; ഡി​കോക്കിനെ മുട്ടുകുത്തിച്ച്​ ദക്ഷിണാഫ്രിക്ക

text_fields
bookmark_border
ബ്ലാ​ക്ക്​ ലൈ​വ്​​സ്​ മാ​റ്റ​ർ​; ഡി​കോക്കിനെ മുട്ടുകുത്തിച്ച്​ ദക്ഷിണാഫ്രിക്ക
cancel

ഷാ​ർ​ജ: 'ബ്ലാ​ക്ക്​ ലൈ​വ്​​സ്​ മാ​റ്റ​ർ' പ്ര​സ്​​ഥാ​ന​ത്തോ​ടെ ഐ​ക്യ​ദാ​ർ​ഢ്യ​പ്പെ​ട്ട്​ ക​ളി​ക്കു​മു​മ്പ്​ മൈ​താ​ന​ത്ത്​ മു​ട്ടു​കു​ത്താ​ൻ വി​സ​മ്മ​തി​ച്ച്​ വി​വാ​ദ​നാ​യ​ക​നാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ക്വി​േ​ൻ​റാ​ൺ ഡി​കോ​ക്​ ഒ​ടു​വി​ൽ വ​ഴ​ങ്ങി. ഈ ​നി​ല​പാ​ടി​െൻറ പേ​രി​ൽ ക​ഴി​ഞ്ഞ​ക​ളി​യി​ൽ ടീ​മി​ൽ​നി​ന്ന്​ പു​റ​ത്താ​യ ഡി​കോ​ക്​ മാ​പ്പു​പ​റ​യു​ക​യും മു​ട്ടു​കു​ത്താ​ൻ ത​യാ​റാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന്​ ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടീ​മി​ൽ തി​രി​ച്ചെ​ത്തി​യ താ​രം ക​ളി​ക്കു​മു​മ്പ്​ മ​റ്റു താ​ര​ങ്ങ​​ൾ​ക്കൊ​പ്പം മു​ട്ടു​കു​ത്തു​ക​യും ചെ​യ്​​തു.

മുട്ടുകുത്താൻ വിയോജിച്ചതിനെ തുടർന്ന്​ കഴിഞ്ഞാഴ്ച വെസ്​റ്റിൻഡിസിനെതിരായ മത്സരത്തിൽ ഡികോക്കിനെ ഇറക്കിയിരുന്നില്ല. ഡികോക്കിന്​ പകരം റീസ​ ഹെന്‍റിക്​സാണ്​ കളത്തിലിറങ്ങിയത്​.ദക്ഷിണാഫ്രിക്കയുടെ എല്ലാ മത്സരങ്ങളിലും ബ്ലാക്​ ലൈവ്​സ്​ മാറ്ററിന്​ ഐക്യദാർഢ്യമാർപ്പിച്ച്​ മുട്ടുകുത്തി നിൽക്കാൻ തീരുമാനിച്ചതിനോട്​ ഡികോക്ക്​ വിയോജിച്ചതിനാലാണ്​ മാറ്റി നിർത്തിയതെന്ന്​ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ്​ ബോർഡ്​ അറിയിച്ചിരുന്നു. ഡികോക്കിന്‍റെ നടപടി പരിശോധിച്ച്​ വരികയാണെന്നും തുടർനടപടികൾ കൈകൊള്ളുമെന്നാണ്​ ക്രിക്കറ്റ്​ സൗത്ത്​ ആഫ്രിക്ക പ്രതികരിച്ചിരുന്നത്​. എന്നാൽ ഡികോക്ക്​ മാപ്പുപറഞ്ഞതോടെ വിഷയത്തിൽ മഞ്ഞുരുകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quinton de KockT20 World Cup 2021
News Summary - Quinton De Kock Returns To South Africa XI, Takes Knee In Sri Lanka Clash
Next Story