Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
‘10 സിക്സും ഏഴ് ഫോറും’ ഗില്ലിന് തകർപ്പൻ സെഞ്ച്വറി; മുംബൈക്ക് ജയിക്കാൻ 234
cancel
Homechevron_rightSportschevron_rightCricketchevron_right‘10 സിക്സും ഏഴ് ഫോറും’...

‘10 സിക്സും ഏഴ് ഫോറും’ ഗില്ലിന് തകർപ്പൻ സെഞ്ച്വറി; മുംബൈക്ക് ജയിക്കാൻ 234

text_fields
bookmark_border

അഹമ്മദാബാദ്: ചെന്നൈക്കെതിരായ ഫൈനൽ സ്വപ്നം കണ്ടിറങ്ങിയ മുംബൈ ഇന്ത്യൻസിന് മുന്നിൽ റൺമല തീർത്ത് ഗുജറാത്ത് ടൈറ്റാൻസ്. ര​ണ്ടാം ക്വാ​ളി​ഫ​യ​റിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 233 റൺസാണ് അടിച്ചെടുത്തത്. ഷുഭ്മാൻ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ജിടിക്ക് തുണയായത്. 60 പന്തുകളിൽ 129 റൺസാണ് ഗില്ലിന്റെ സംഭാവന. പത്ത് സിക്സും ഏഴ് ഫോറും യുവതാരം പറത്തി. 31 പന്തുകളിൽ 43 റൺസുമായി സായ് സുദർശനും 13 പന്തുകളിൽ 28 റൺസുമായി നായകൻ പാണ്ഡ്യയും മികച്ച പിന്തുണ നൽകി.

ആദ്യ വിക്കറ്റില്‍ വൃദ്ധിമാന്‍ സാഹയെ (18) കൂട്ടുപിടിച്ച് 54 റണ്‍സാണ് ഗില്‍ കൂട്ടിചേര്‍ത്തത്. എന്നാൽ, ഏഴാമത്തെ ഓവറിൽ പിയൂഷ് ചൗള സാഹയെ പുറത്താക്കി. ശേഷമെത്തിയ സായ് സുദർശനെ സാക്ഷിയാക്കി ഗില്ലിന്റെ വെടിക്കെട്ടായിരുന്നു അരങ്ങേറിയത്. ഗില്ലും സായിയും ചേർന്ന് 138 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 15-ാം ഓവറിലായിരുന്നു ഗില്ല് സെഞ്ച്വറി പൂർത്തിയാക്കിയത്. കൂറ്റനടി തുടർന്ന താരം 129 റൺസ് പൂർത്തിയാക്കി 18-ാം ഓവറിലായിരുന്നു ആകാഷ് മധ്വാളിന്റെ പന്തിൽ പുറത്താകുന്നത്. തുടർന്നെത്തിയ പാണ്ഡ്യയും മികച്ച രീതിയിൽ ബാറ്റ് ചെയ്തു.

Show Full Article
TAGS:Qualifier 2Gujarat TitansMumbai Indians
News Summary - Qualifier 2 Gujarat Titans vs Mumbai Indians
Next Story