Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്രി​ക്ക​റ്റ്​...

ക്രി​ക്ക​റ്റ്​ പോ​രി​നൊ​രു​ങ്ങി ഖ​ത്ത​ർ

text_fields
bookmark_border
gulf cup twenty20 cricket
cancel
camera_alt

ഗ​ൾ​ഫ് ക​പ്പ് ക്രി​ക്ക​റ്റി​നു​ള്ള ബ​ഹ്റൈ​ൻ ദേ​ശീ​യ ടീം ​അം​ഗ​ങ്ങ​ൾ പ​രി​ശീ​ല​ന​ത്തി​ൽ

ദോ​ഹ: ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ ആ​വേ​ശം ഉ​ഴു​തു​മ​റി​ച്ച ​ഖ​ത്ത​റി​ന്റെ മ​ണ്ണി​ൽ ക്രി​ക്ക​റ്റ്​ ആ​ര​വ​ങ്ങ​ൾ​ക്ക്​ അ​ര​ങ്ങൊ​രു​ങ്ങു​ന്നു. ഗ​ൾ​ഫ്​ സൗ​ഹൃ​ദ​രാ​ജ്യ​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന പ്ര​ഥ​മ ഗ​ൾ​ഫ്​ ക​പ്പ്​ ട്വ​ൻ​റി20 ക്രി​ക്ക​റ്റി​നും, പി​ന്നാ​ലെ, ട്വ​ൻ​റി20 ലോ​ക​ക​പ്പി​നു​ള്ള ഏ​ഷ്യ ക്വാ​ളി​ഫ​യ​ർ ‘എ’ ​മ​ത്സ​ര​ങ്ങ​ൾ​ക്കും ത​യാ​റെ​ടു​ത്ത്​ ഖ​ത്ത​ർ.

ഖ​ത്ത​ർ, കു​വൈ​ത്ത്, ഒ​മാ​ൻ, ബ​ഹ്​​റൈ​ൻ, യു.​എ.​ഇ, സൗ​ദി അ​റേ​ബ്യ എ​ന്നീ ആ​റ്​ രാ​ജ്യ​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന പ്ര​ഥ​മ ട്വ​ൻ​റി20 ഗ​ൾ​ഫ്​ ക​പ്പി​ന്​ സെ​പ്​​റ്റം​ബ​ർ 15വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ തു​ട​ക്കം​കു​റി​ക്കു​ന്ന​ത്.

ആ​റ്​ ടീ​മു​ക​ൾ, റൗ​ണ്ട്​ റോ​ബി​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ര​സ്​​പ​രം മ​ത്സ​രി​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ് ആ​ദ്യ​മാ​യാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ട്വ​ൻ​റി20 ക്രി​ക്ക​റ്റി​േ​ല​ക്ക്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ പ​തി​പ്പി​ക്കു​ക​യും അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ൽ ഇ​ടം ഉ​റ​പ്പി​ക്കു​ക​യും ല​ക്ഷ്യ​മി​ട്ടാ​ണ്​ പു​തു മാ​ത​ൃ​ക​യി​ൽ ആ​വേ​ശ​പ്പൂ​ര​ത്തി​ന്​ തു​ട​ക്കം​കു​റി​ക്കു​ന്ന​ത്. ഏ​ഷ്യ​ൻ ടൗ​ൺ ക്രി​ക്ക​റ്റ്​ സ്​​റ്റേ​ഡി​യം (വെ​സ്​​റ്റ്​ എ​ൻ​ഡ്​ പാ​ർ​ക്​ ഇ​ന്റ​ർ​നാ​ഷ​ന​ൽ ക്രി​ക്ക​റ്റ്​ സ്​​റ്റേ​ഡി​യം) ആ​ണ്​ മ​ത്സ​ര​ങ്ങ​ളു​ടെ വേ​ദി​യാ​വു​ന്ന​ത്.


വെ​ള്ളി​യാ​ഴ്ച ഉ​ദ്​​ഘ​ട​ന മ​ത്സ​ര​ത്തി​ൽ വൈ​കീ​ട്ട് നാ​ലി​ന്​ ആ​ദ്യ ക​ളി​യി​ൽ കു​വൈ​ത്ത്​ സൗ​ദി അ​റേ​ബ്യ​യെ​യും രാ​ത്രി 8.30ന്​ ​ആ​തി​ഥേ​യ​രാ​യ ഖ​ത്ത​ർ ബ​ഹ്​​റൈ​നെ​യും നേ​രി​ടും. ദി​വ​സ​വും, ര​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ എ​ന്ന നി​ല​യി​ലാ​ണ്​ സെ​പ്​​റ്റം​ബ​ർ 20 വ​രെ ക​ളി​ക​ൾ ക്ര​മീ​ക​രി​ച്ച​ത്. അ​വ​സാ​ന റൗ​ണ്ടി​ൽ ഓ​രോ ദി​വ​സ​വും ഒ​രു ക​ളി മാ​ത്ര​മാ​ണു​ണ്ടാ​വു​ക. റൗ​ണ്ട്​ റോ​ബി​ൻ ലീ​ഗി​ൽ ഒ​രു ടീ​മി​ന്​ അ​ഞ്ച്​ ക​ളി പൂ​ർ​ത്തി​യാ​കും. തു​ട​ർ​ന്ന്, ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യ​ൻ​റ്​ നേ​ടു​ന്ന ര​ണ്ട്​ ടീ​മു​ക​ൾ സെ​പ്​​റ്റം​ബ​ർ 23ന്​ ​ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ മാ​റ്റു​ര​ക്കും.

മ​ല​യാ​ളി​ക​ൾ ഉ​​ൾ​പ്പെ​ടെ ഇ​ന്ത്യ​ക്കാ​രും ശ്രീ​ല​ങ്ക, പാ​കി​സ്​​താ​ൻ, അ​ഫ്​​ഗാ​ൻ, ബം​ഗ്ലാ​ദേ​ശ്​ തു​ട​ങ്ങി​യ പ്ര​ബ​ല​രാ​യ ക്രി​ക്ക​റ്റ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള താ​ര​ങ്ങ​ൾ നി​റ​ഞ്ഞ​താ​ണ്​ ആ​റ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളു​ടെ​യും ടീ​മു​ക​ൾ എ​ന്ന​താ​ണ്​ ശ്ര​ദ്ധേ​യം. ഗ​ൾ​ഫ്​ ക​പ്പി​നു പി​ന്നാ​ലെ, സെ​പ്​​റ്റം​ബ​ർ 28 മു​ത​ൽ ട്വ​ൻ​റി20 ലോ​ക​ക​പ്പ്​ ഏ​ഷ്യ​ൻ ‘എ’ ​ക്വാ​ളി​ഫ​യി​ങ് മ​ത്സ​ര​ത്തി​നും ഇ​തേ സ്​​റ്റേ​ഡി​യ​ങ്ങ​ൾ വേ​ദി​യാ​കു​ന്നു​ണ്ട്.

ഖ​ത്ത​റി​നു പു​റ​മെ, സൗ​ദി അ​റേ​ബ്യ, മാ​ല​ദ്വീ​പ്, കു​വൈ​ത്ത്​ ടീ​മു​ക​ളാ​ണ്​ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ടി​ൽ ഇ​വി​ടെ മ​ത്സ​രി​ക്കു​ന്ന​ത്. ഒ​ക്​​ടോ​ബ​ർ അ​ഞ്ചു​വ​രെ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യ​ൻ​റ്​ നേ​ടു​ന്ന ഒ​രു ടീം ​റീ​ജ​ന​ൽ ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടും.

ഗ​ൾ​ഫ്​ ക​പ്പ്​ ഷെ​ഡ്യൂ​ൾ

സെ​പ്​​റ്റം​ബ​ർ 15

4.00pm കു​വൈ​ത്ത്​ x സൗ​ദി

8.30pm ഖ​ത്ത​ർ x ബ​ഹ്​​റൈ​ൻ

സെ​പ്​​റ്റം​ബ​ർ 16

4.00pm ഒ​മാ​ൻ x യു.​എ.​ഇ

8.30pm ബ​ഹ്​​റൈ​ൻ x കു​വൈ​.

സെ​പ്​​റ്റം​ബ​ർ 17

4.00pm ഖ​ത്ത​ർ x ഒ​മാ​ൻ

8.30pm യു.​എ.​ഇ x സൗ​ദി

സെ​പ്​​റ്റം​ബ​ർ 18

4.00pm കു​വൈ​ത്ത്​ x ഖ​ത്ത​ർ

8.30pm സൗ​ദി x ബ​ഹ്​​റൈ​ൻ

സെ​പ്​​റ്റം​ബ​ർ 19

4.00pm കു​വൈ​ത്ത്​ x യു.​എ.​ഇ

8.30pm ഒ​മാ​ൻ x ബ​ഹ്​​റൈ​ൻ

സെ​പ്​​റ്റം​ബ​ർ 20

4.00pm യു.​എ.​ഇ x ഖ​ത്ത​ർ

8.30pm സൗ​ദി x ഒ​മാ​ൻ

സെ​പ്​​റ്റം​ബ​ർ 21

8.30pm ഖ​ത്ത​ർ x സൗ​ദി

സെ​പ്​​റ്റം​ബ​ർ 22

8.30pm ബ​ഹ്​​റൈ​ൻx യു.​എ.​ഇ

സെ​പ്​​റ്റം​ബ​ർ 21

8.30pm ഒ​മാ​ൻ x കു​വൈ​ത്ത്

സെ​പ്​​റ്റം​ബ​ർ 23

7.00 pm ഫൈ​ന​ൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarGulf Cup Twenty20 Cricket
News Summary - Qatar is ready for the cricket war
Next Story