Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബാറ്റിങ്ങിൽ വീണ്ടും...

ബാറ്റിങ്ങിൽ വീണ്ടും പണിപാളി മുംബൈ; പഞ്ചാബിന്​ ജയിക്കാൻ 132

text_fields
bookmark_border
ബാറ്റിങ്ങിൽ വീണ്ടും പണിപാളി മുംബൈ; പഞ്ചാബിന്​ ജയിക്കാൻ 132
cancel

ചെന്നൈ: ബാറ്റിങ്ങിൽ വീണ്ടും ഒന്നും ശരിയാകാതെ മുംബൈ ഇന്ത്യൻസ്​. വെടിക്കെട്ട്​ ബാറ്റിങ്ങിന്​ പേരുകേട്ട മുംബൈ ബാറ്റ്​സ്​മാൻമാർക്ക്​ പഞ്ചാബ്​ കിങ്​സിനെതിരെ 20 ഓവറിൽ ആകെ ചേർക്കാനായത്​ 131 റൺസ്​ മാത്രം. 52 പന്തിൽ 63 റൺസെടുത്ത രോഹിത്​ ശർമയും 33 റൺസെടുത്ത സൂര്യകുമാർ യാദവുമാണ്​ മുംബൈക്കായി ചെറുത്തുനിന്നത്​. രവി ബിഷ്​ണോയും മുഹമ്മദ്​ ഷമിയും നാലോവറിൽ 21 റൺസ്​ വഴങ്ങി രണ്ട്​ വിക്കറ്റ്​ വീതം വീഴ്​ത്തി. അഞ്ചുമത്സരങ്ങൾ പിന്നിട്ടിട്ടും മുംബൈ ബാറ്റിങ്​ നിരക്ക്​ ഇതുവരെയും ശോഭിക്കാനായിട്ടില്ല. 159, 152, 150, 137 എന്നിങ്ങനെയാണ്​ ഇതുവരെയുള്ള മത്സരങ്ങളിലെ മുംബൈയുടെ ടീം ടോട്ടലുകൾ. മികച്ച ഫോമിൽ പന്തെറിയുന്ന ബൗളിങ്​ നിരയാണ്​ മുംബൈ​ക്ക്​ പലപ്പോഴും തുണയായെത്തിയത്​.


ടോസ്​ നഷ്​ടപ്പെട്ട്​ ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക്​ ആദ്യം നഷ്​ടമായത്​ 3 റൺസെടുത്ത ക്വിന്‍റൺ ഡികോക്കിന്‍റെ വിക്കറ്റാണ്​. വൈകാതെ ആറു റൺസുമായി ഇഷാൻ കിഷനും മടങ്ങി. 6 റൺസ്​ ചേർക്കുന്നതിനായി ഇഷാൻ 17 പന്തുകളാണ്​ നേരിട്ടത്​. തുടർന്ന്​ റൺറേറ്റ്​ നന്നേ കുറഞ്ഞ മുംബൈയെ രോഹിതും സൂര്യകുമാറും ചേർന്ന്​ ഉയർത്തിയെടുത്ത്​ മൂന്നക്കം കടത്തി. മത്സരത്തിലേക്ക്​ മുംബൈ തിരിച്ചുവന്നെങ്കിലും ടീം സ​്​കോർ 105ൽ നിൽക്കേ സൂര്യകുമാർ മടങ്ങി. പിന്നാലെയെത്തിയ വെടിക്കെട്ട്​ വീരൻമാർ വീണ്ടും നിറം മങ്ങിയതാണ്​ മുംബൈക്ക്​ വിനയായത്​. ഹാർദിക്​ പാണ്ഡ്യ ഒന്നും ക്രൂണാൽ പാണ്ഡ്യ മൂന്നും റൺസെടുത്ത്​ മടങ്ങിയപ്പോൾ കീറൺ പൊള്ളാർഡിന്​ 12 പന്തിൽ 16 റൺസെടുക്കാനേ ആയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai indiansIPL 2021Punjab Kings
News Summary - Punjab vs Mumbai, ipl 17th Match
Next Story