Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധവാ​െൻറ ശിക്കാർ...

ധവാ​െൻറ ശിക്കാർ പാഴായി; മൊഞ്ചോടെ പഞ്ചാബ്​ അഞ്ചാമത്​

text_fields
bookmark_border
ധവാ​െൻറ ശിക്കാർ പാഴായി; മൊഞ്ചോടെ പഞ്ചാബ്​ അഞ്ചാമത്​
cancel

ദുബൈ: ശിഖർ ധവാ​െൻറ ഒറ്റയാൾ പോരാട്ടവും ചരിത്ര സെഞ്ച്വറിയും പാഴായി. ഡൽഹി കാപ്പിറ്റൽസ്​ ഉയർത്തിയ 164 റൺസ്​ കിങ്​സ്​ ഇലവൻ പഞ്ചാബ്​ അഞ്ചുവിക്കറ്റ്​ നഷ്​ടത്തിൽ മറികടന്നു. തുടർച്ചയായ മൂന്നാം ജയത്തോടെ എട്ടുപോയൻറുമായി പഞ്ചാബ് പട്ടികയിൽ​ അഞ്ചാം സ്ഥാനത്തേക്ക്​ കയറി. 106 റൺസെടുത്ത ധവാൻ ഐ.പി.എൽ ചരിത്രത്തിൽ തുടരെ രണ്ട്​ സെഞ്ച്വറികൾ കുറിക്കുന്ന ആദ്യ താരമായി.

ടൂർണമെൻറി​െൻറ ആദ്യ പകുതിപിന്നിട്ടപ്പോൾ ടേബിളിൽ അവസാന സ്ഥാനക്കാരായിരുന്ന പഞ്ചാബ്​ പോയൻറ്​ പട്ടികയിൽ മുമ്പിലുള്ള ബാംഗ്ലൂർ, മുംബൈ, ഡൽഹി എന്നിവരെ തുടരെ പരാജയപ്പെടുത്തി പോയൻറ്​ പട്ടികയിൽ മറ്റുടീമുകൾക്ക്​ കനത്ത വെല്ലുവിളി ഉയർത്തുകയാണ്​. 28 പന്തിൽ നിന്നും 53 റൺസെടുത്ത നിക്കൊളാസ്​ പുരാൻ, 13 പന്തിൽ 29 റൺസെടുത്ത ക്രിസ്​ ഗെയിൽ എന്നിവർ​ക്കൊപ്പം ടൂർണമെൻറിലാദ്യമായി താളം വീണ്ടെടുത്ത ​െഗ്ലൻ മാക്​സ്​വെലും (32) ചേർന്നതോടെ ജയം സ്വന്തമാക്കുകയായിരുന്നു. ഡൽഹിക്കായി കഗിസോ റബാദ രണ്ടുവിക്കറ്റ്​ വീഴ്​ത്തി.


ഡൽഹി ബാറ്റിങ്​ നിരയിൽ ധവാൻ ഒഴികെയുള്ള ആർക്കും തിളങ്ങാൻ ആയിരുന്നില്ല. 12 ബൗണ്ടറികളും മൂന്ന്​ സിക്​സറും തിലകക്കുറി ചാർത്തിയ സെഞ്ചുറിയുമായി ധവാൻ പുറത്താകാതെ നിന്നു. ഋഷഭ്​ പന്ത്​ (14), ശ്രേയസ്​ അയ്യർ (14), പ്രഥ്വി ഷാ (7), മാർക്കസ്​ സ്​റ്റോയ്​നിസ്​ (9) എന്നിങ്ങനെയാണ്​ മറ്റുള്ളവരുടെ സ്​കോറുകൾ. പഞ്ചാബിനായി മുഹമ്മദ്​ ഷമി രണ്ടുവിക്കറ്റുകൾ വീഴ്​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shikhar DhawanIPL 2020
Next Story