പഞ്ചാബിന്‍റെ ജയ സാധ്യത രണ്ട് ശതമാനം! പിന്നീട് നടന്നത് ചരിത്രം!
text_fieldsഐ.പി.എല്ലിന്‍റെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു കഴിഞ്ഞ ദിവസം നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്- പഞ്ചാബ് കിങ്സ് മത്സരം. ഐ.പി.എല്ലിലെ ഏറ്റവും കുറഞ്ഞ ടോട്ടൽ ഡിഫൻഡ് ചെയ്ത മത്സരത്തിൽ 11 റൺസിനായിരുന്നു പഞ്ചാബിന്‍റെ വിജയം. പഞ്ചാബ് ഉയർത്തിയ 112 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 95 റൺസിൽ എല്ലാവരും പുറത്തായി.
നാല് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹലിന്റെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാർക്കോ ജാൻസന്റെയും ഗംഭീര
സ്പെല്ലാണ് കൊൽക്കത്തയുടെ വിജയ മോഹങ്ങളെ തകർത്തെറിഞ്ഞത്. ഒരു ഘട്ടം 7.3 ഓവറിൽ നിന്നും 62 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിൽ നിന്നുമാണ് കൊൽക്കത്തയുടെ തകർച്ച. മൂന്നാമനായി 17 പന്തിൽ നിന്നും 17 റൺസെടുത്ത ക്യാപ്റ്റൻ അജിൻക്യ രഹാനെ പുറത്തായതിന് ശേഷം കെ.കെ. ആറിന്‍റെ ബാറ്റിങ് തകരുകയായിരുന്നു.
രഹാനെ പുറത്താകുന്നതിന് മുമ്പ് ഐ.പി.എൽ വിൻ പ്രഡിക്ടറിൽ പഞ്ചാബിന്‍റെ സാധ്യത വെറും രണ്ട് ശതമാനമായിരുന്നു. അവിടെ നിന്നും ഏഴ് വിക്കറ്റ് ബാക്കിയുള്ളപ്പോഴും പഞ്ചാബ് വിജയത്തിലെത്തുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ പിന്നീട് നടന്നത് ചരിത്രമാണ്. വെറും 33 റൺസിന്‍റെ ഇടവേളയിൽ കൊൽക്കത്തയുടെ ബാക്കി എട്ട് വിക്കറ്റും പഞ്ചാബ് എടുക്കുകയായിരുന്നു.
ഐ.പി.എല്ലിൽ ഒരു ടീം ഡിഫൻഡ് ചെയ്യുന്ന ഏറ്റവും ചെറിയ സ്കോറാണ് പഞ്ചാബ് ഡിഫൻഡ് ചെയ്തത്. ജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയിൽ നാലാമതായി. കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കൊൽക്കത്ത് വേണ്ടി 37 റൺസെടുത്ത ആൻക്രിഷ് രഘുവംശി മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. റസലിനെ കൂടാതെ 17 റൺസെടുത്ത നായകൻ അജിങ്ക്യ രഹാനെയും മാത്രമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബിനെ 15.3 ഓവറിൽ 111 റൺസിൽ ഓൾഔട്ടാക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹർഷിദ് റാണയാണ് പഞ്ചാബിന് കനത്ത പ്രഹരമേൽപ്പിച്ചത്. 15 പന്തിൽ 30 റൺസെടുത്ത പ്രഭ്സിമാൻ സിങ്ങാണ് പഞ്ചാബിൻ്റെ ടോപ് സ്കോറർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബിന് വെടിക്കെട്ട് തുടക്കമാണ് പ്രിയാൻഷ് ആര്യയും പ്രഭ്സിമ്രാനും ചേർന്ന് നൽകിയത്.
കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കൊൽക്കത്ത് വേണ്ടി 37 റൺസെടുത്ത ആൻക്രിഷ് രഘുവംശി മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. റസലിനെ കൂടാതെ 17 റൺസെടുത്ത നായകൻ അജിങ്ക്യ രഹാനെയും മാത്രമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബിനെ 15.3 ഓവറിൽ 111 റൺസിൽ ഓൾഔട്ടാക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹർഷിദ് റാണയാണ് പഞ്ചാബിന് കനത്ത പ്രഹരമേൽപ്പിച്ചത്. 15 പന്തിൽ 30 റൺസെടുത്ത പ്രഭ്സിമാൻ സിങ്ങാണ് പഞ്ചാബിൻ്റെ ടോപ് സ്കോറർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബിന് വെടിക്കെട്ട് തുടക്കമാണ് പ്രിയാൻഷ് ആര്യയും പ്രഭ്സിമ്രാനും ചേർന്ന് നൽകിയത്.
12 പന്തിൽ 22 റൺസെടുത്ത പ്രിയാൻഷിനെ പുറത്താക്കിയാണ് റാണ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. അതേ ഓവറിൽ റൺസെടുക്കും മുൻപെ നായകൻ ശ്രേയസ് അയ്യരെയും പുറത്താക്കി റാണ ഞെട്ടിച്ചു. തുടർന്നെത്തിയ ജോഷ് ഇംഗ്ലിസിനെ വരുൺ ചക്രവർത്തി ക്ലീൻ ബൗൾഡാക്കിയതോടെ പഞ്ചാബിന്റെ നില പരുങ്ങലിലായി. ഫോമിലേക്ക് നീങ്ങിയ പ്രഭ്‌സിംറാനെ വീഴ്ത്തി റാണ വീണ്ടും ഞെട്ടിച്ചതോടെ പഞ്ചാബിന്റെ കാര്യം ഏറെകുറേ തീരുമാനമായി.
പിന്നീട് കാര്യങ്ങൾ എളുപ്പമായിരുന്നു. നേഹൽ വധേര (10), ഗ്ലെൻ മാക്സ്വെൽ (7), സൂര്യാൻഷ് ഷെഡ്‌ജ്(4), ശശാങ്ക് സിങ് (18), മാർകോ ജാൻസൻ (1) സേവിയർ ബർതേറ്റ് (11) എന്നിവരെല്ലാം കൂട്ടത്തോടെ കളംവിടുമ്പോൾ 27 പന്തുകൾ ഇനിയും ഇന്നിങ്സിൽ ബാക്കിയുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.