Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബാംഗ്ലൂരിനെ 34 റൺസിന്​ തകർത്തു; ട്രാക്കിൽ തിരിച്ചെത്തി പഞ്ചാബ്​ കിങ്​സ്​
cancel
Homechevron_rightSportschevron_rightCricketchevron_rightബാംഗ്ലൂരിനെ 34 റൺസിന്​...

ബാംഗ്ലൂരിനെ 34 റൺസിന്​ തകർത്തു; ട്രാക്കിൽ തിരിച്ചെത്തി പഞ്ചാബ്​ കിങ്​സ്​

text_fields
bookmark_border

അഹമ്മദാബാദ്​: ഐ.പി.എല്ലിൽ വിരാട്​ കോഹ്​ലിയുടെ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരിനെതിരെ 34 റൺസി​െൻറ ഗംഭീര വിജയവുമായി ട്രാക്കിൽ തിരിച്ചെത്തി പഞ്ചാബ്​ കിങ്​സ്​. ടോസ് നഷ്​ടമായി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ്​ മുന്നോട്ടുവെച്ച 180 റൺസെന്ന വിജയലക്ഷ്യത്തിന്​ മുന്നിൽ കാര്യമായൊന്നും ചെയ്യാനാകാതെയാണ്​ ആർ.സി.ബിയുടെ വീഴ്​ച്ച. നായകൻ കോഹ്​ലിയും (35), രജത്​ പടിദാറും (31) വാലറ്റത്ത്​ ഹർഷൽ പ​േട്ടലും മാത്രമാണ്​ (31) അൽപ്പമെങ്കിലും പൊരുതിയത്​. 13 പന്തിൽ മൂന്ന്​ ബൗണ്ടറികളും രണ്ട്​ കൂറ്റൻ സിക്​സും അടങ്ങുന്നതായിരുന്നു ഹർഷലി​െൻറ ഇന്നിങ്​സ്​. സ്​കോർ: പഞ്ചാബ്​ - 179 (5 wkts, 20 Ov), ബാംഗ്ലൂർ - 145 (8 wkts, 20 Ov).

പഞ്ചാബ്​ ബൗളർമാരുടെ സ്ഥിരതയോടെയുള്ള പന്തേറാണ്​ ബാംഗ്ലൂരിനെ കുരുക്കിയത്​. നാലോവറിൽ 19 റൺസ്​ മാത്രം വഴങ്ങി മൂന്നുവിക്കറ്റുകൾ പിഴുത ഹർപ്രീത്​ ബ്രാറാണ്​ ബാംഗ്ലൂരി​െൻറ നടുവൊടുച്ചത്​. രവി ബിഷ്​ണോയി നാലോവറിൽ 17 റൺസ്​ വഴങ്ങി രണ്ട്​ വിക്കറ്റുകളെടുത്തു. തോൽവിയോടെ ബാംഗ്ലൂർ പോയിൻറ്​ പട്ടികയിൽ മൂന്നാമതായി. പഞ്ചാബ്​ ഏഴ്​ കളികളിൽ മൂന്ന്​ വിജയങ്ങളുമായി അഞ്ചാമതാണ്​.

പഞ്ചാബിന്​ വേണ്ടി 91 റൺസുമായി നായകൻ കെ.എൽ രാഹുലായിരുന്നു പടനയിച്ചത്​. 57 ബോളില്‍ ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സറുമടങ്ങുന്നതായിരുന്നു രാഹുലി​െൻറ 91 റൺസ്​. വെടിക്കെട്ടുമായി ക്രിസ്​ ഗെയിലും മുന്നിട്ടിറങ്ങിയതോടെ ടീം സ്​കോർ കുതിച്ചു. 24 ബോളില്‍ 46 റണ്‍സ് നേടിയ ഗെയിലി​െൻറ ബാറ്റിൽ നിന്നും ആറു ബൗണ്ടറികളും രണ്ടു സിക്‌സറും പിറന്നിരുന്നു. കൈല്‍ ജാമിസണെറിഞ്ഞ ഒരോവറില്‍ അഞ്ചു ബൗണ്ടറികളാണ് ഗെയ്ല്‍ പറത്തിയത്. ത​െൻറ കരിയറിൽ രണ്ടാം തവണയാണ്​ ഗെയിൽ ഇൗ നേട്ടം കുറിക്കുന്നത്​. അവസാന അഞ്ചോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ പഞ്ചാബ് 60 റണ്‍സാണ് അടിച്ചെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RCBIPL 2021Punjab Kings
News Summary - Punjab Kings beats rcb by 34 runs
Next Story