ഒടുവിൽ പ്ലേ ഓഫ് കാണാതെ പഞ്ചാബ് പുറത്ത്
text_fieldsദുബൈ: നായകൻ ലോകേഷ് രാഹുലിെൻറ ഇടിമിന്നൽ ബാറ്റിങ്ങിൽ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ ഞെട്ടിച്ചെങ്കിലും പഞ്ചാബ് കിങ്സ് ഐ.പി.എല്ലിെൻറ പ്ലേ ഓഫ് കാണാതെ പുറത്തായി. പ്ലേ ഓഫ് സ്വപ്നം കണ്ട് മികച്ച മാർജിനിൽ ജയിച്ചെങ്കിലും രാജസ്ഥാൻ റോയൽസിനെ വമ്പൻ മാർജിനിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് പരാജയപ്പെടുത്തിയതോടെയാണ് പഞ്ചാബ് പുറത്തായത്. വിശ്വരൂപം പുറത്തെടുത്ത് ഇടിമിന്നലായ രാഹുലിെൻറ (42 പന്തിൽ 98 റൺസ് നോട്ടൗട്ട്) പ്രകടനം വൃഥാവിലായി.
55 പന്തിൽ 76 റൺസുമായി ഫാഫ് ഡുപ്ലസിസ് മാത്രം തിളങ്ങിയ ചെന്നൈയെ 134 ൽ ഒതുക്കിയ പഞ്ചാബ് 42 പന്ത് ബാക്കി നിൽക്കെയാണ് ജയം പിടിച്ചെടുത്തത്. ഏഴു ബൗണ്ടറികളും എട്ടു സിക്സറുകളും രാഹുലിെൻറ ബാറ്റിൽനിന്ന് പറന്നു. ഡ്വെയ്ൻ ബ്രാവോയെ സിക്സറിനു പറത്തിയായിരുന്നു രാഹുലിെൻറ വിജയാഘോഷം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

