Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വൻറി 20...

ട്വൻറി 20 കണ്ടുവളർന്നവർക്ക്​ തോന്നില്ലായിരിക്കാം, പക്ഷേ ഞങ്ങൾക്ക്​ മികച്ചത്​ സചി​െൻറ ആ ഇന്നിങ്​സാണ്​ -പൃഥ്വിരാജ്​

text_fields
bookmark_border
ട്വൻറി 20 കണ്ടുവളർന്നവർക്ക്​ തോന്നില്ലായിരിക്കാം, പക്ഷേ ഞങ്ങൾക്ക്​  മികച്ചത്​ സചി​െൻറ ആ ഇന്നിങ്​സാണ്​ -പൃഥ്വിരാജ്​
cancel

കൊച്ചി: സചിൻ ടെണ്ടുൽക്കറുടെ ഷാർജയിലെ 'ഡെസേർട്ട്​ സ്​റ്റോം' ഇന്നിങ്​സിനെ വാനോളം പുകഴ്​ത്തി നടൻ പൃഥ്വിരാജ്​. ലോക പ്രശസ്​ത ക്രിക്കറ്റ്​ മാഗസിനായ വിസ്​ഡൺ 1990കളിലെ ഏറ്റവും മികച്ച ഏകദിന ഇന്നിങ്​സായി സചി​െൻറ ഷാർജയിലെ പ്രകടനം​ തെരഞ്ഞെടുത്ത വാർത്തക്കൊപ്പമാണ്​ പൃഥ്വിരാജ്​ ത​െൻറ അഭിപ്രായം പങ്കുവെച്ചത്​.

''90കളിലെ ഏറ്റവും മികച്ച ഇന്നിങ്​സോ?. ഇത്​ ഏകദിനത്തിലെത്തന്നെ ഏറ്റവും മികച്ച ഇന്നിങ്​സുകളിലൊന്നായി പരിഗണിക്കാവുന്നതാണ്​​. ട്വൻറി 20 കാലത്ത്​ ജനിച്ച 'മില്ലേനിയൽസിന്​' ഈ ഇന്നിങ്​സ്​ ആശ്ചര്യമായി തോന്നിയേക്കില്ല. പക്ഷേ അല്ലാത്തവർക്ക്​ ഞാൻ പറയുന്നത്​ മനസ്സിലാകും''- പൃഥ്വിരാജ്​ ഫേസ്​ബുക്കിൽ കുറിച്ചു.


ആസ്​ട്രേലിയൻ ക്രിക്കറ്റി​െൻറ ​പ്രതാപകാലത്ത്​ ഷാർജ ക്രിക്കറ്റ്​ സ്​റ്റേഡിയത്തെ കോരിത്തരിപ്പിച്ച സചി​െൻറ ഇന്നിങ്​സ്​ ക്രിക്കറ്റ്​ പ്രേമികളുടെ മനസ്സിൽ ഇന്നുമുണ്ട്​​. 1998 ൽ കൊ​ക്കക്കോള കപ്പിൽ ഗ്രൂപ്പ്​ ഘട്ടത്തിൽ ഓസീസിനെ നേരിടാനിറങ്ങു​േമ്പാൾ വിജയമോ ന്യൂസിലൻഡിനേക്കാൾ മികച്ച റൺറേറ്റോ വേണമായിരുന്നു ഇന്ത്യക്ക്​ ഫൈനലിലെത്താൻ. മത്സരത്തിൽ 50 ഓവറിൽ 7 വിക്കറ്റ്​ നഷ്​ടത്തിൽ ആസ്​ട്രേലിയ 284 റൺസെടുത്തു. മരുക്കാറ്റ്​ മൂലം മത്സരം തടസ്സപ്പെട്ടതോടെ ഇന്ത്യക്ക്​ വിജയിക്കാൻ വേണ്ടത്​ 46 ഓവറിൽ 276 റൺസ്​. റൺനിരക്കിൽ ന്യൂസിലൻഡിനെ മറികടക്കാൻ​ വേണ്ടത്​ 237 റൺസും. 131 പന്തുകളിൽ നിന്നും 143 റൺസെടുത്ത സചി​െൻറ മികവിൽ ഇന്ത്യ ഫൈനൽ ഉറപ്പിച്ചു. മത്സരത്തിൽ 26 റൺസിന്​ ഇന്ത്യ തോറ്റെങ്കിലും മികച്ച റൺറേറ്റാണ്​ ഇന്ത്യക്ക്​ തുണയായത്​.

തുടർന്ന്​ ഫൈനലിലെത്തിയ ഇന്ത്യ ആസ്​ട്രേലിയ ഉയർത്തിയ 272 റൺസ്​ മറികടന്ന്​ കിരീടം ചൂടി. 134 റൺസെടുത്ത സചിൻ തന്നെയായിരുന്നു അന്നും താരമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sachin TendulkarPrithviraj Sukumaran
Next Story