Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഭാവി ലക്ഷ്യങ്ങളും സാഹചര്യങ്ങളും വ്യത്യസ്തം'; പൃഥ്വി ഷായുമായി വേർപിരിയൽ പ്രഖ്യാപിച്ച് നടി ആകൃതി

text_fields
bookmark_border
ഭാവി ലക്ഷ്യങ്ങളും സാഹചര്യങ്ങളും വ്യത്യസ്തം; പൃഥ്വി ഷായുമായി വേർപിരിയൽ പ്രഖ്യാപിച്ച് നടി ആകൃതി
cancel

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായും പ്രതിശ്രുത വധു ആകൃതി അഗർവാളും വേർപിരിഞ്ഞു. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെ നടിയും ഇൻഫ്ലുവൻസറുമായ ആകൃതി ഇക്കാര്യം ആരാധകരെ അറിയിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞ് ആറു മാസത്തിനു ശേഷമാണ് ഇരുവരുടെയും വേർപിരിയൽ.

ഇരുവരുടെയും ഭാവി ലക്ഷ്യങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമാണെന്ന് തിരിച്ചറിഞ്ഞാനാലാണ് ഈ ദുഷ്കരമായ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും വേർപിരിയലിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അവർ അഭ്യർത്ഥിച്ചു.‌‘‘വളരെയധികം വിഷമത്തോടെയാണ് ഞാനും എന്റെ പ്രതിശ്രുത വരനും വേർപിരിയാൻ തീരുമാനിച്ച വിവരം അറിയിക്കുന്നത്. ഞങ്ങളുടെ ഭാവി ലക്ഷ്യങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമായതിനാലാണ് ഈ തീരുമാനം. പരസ്പരം സ്നേഹവും കരുതലുമുണ്ടെങ്കിലും ഞങ്ങളുടെ വഴികൾ ഒന്നുചേരില്ലെന്ന യാഥാർഥ്യം ഞങ്ങൾ തിരിച്ചറിഞ്ഞു. നിലവിലെ സാഹചര്യങ്ങളും ഉത്തരവാദിത്തങ്ങളും മുൻനിർത്തി, പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ പിരിയാനുള്ള തീരുമാനമെടുത്തത്.

ഇരുവരുടെയും മുന്നോട്ടുള്ള ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.ഈ ദുഷ്കരമായ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും വേർപിരിയലിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ഞങ്ങളുടെ വ്യക്തിപരമായ സാഹചര്യങ്ങളെ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്തതിന് നന്ദി. ’’– ആകൃതി ഇൻസ്റ്റഗ്രാമിൽ എഴുതി.

2026 മാർച്ച് എട്ടിനാണ് പൃഥ്വി ഷായും ആകൃതിയും തങ്ങളുടെ വിവാഹ നിശ്ചയം ഔദ്യോഗികമായി അറിയിച്ചത്. ‘‘ഫീൽഡിലെ സിക്സറുകളിൽനിന്ന് ഫീൽഡിന് പുറത്ത് ജീവിതകാലം മുഴുവൻ നീളുന്ന ഹിറ്റുകളിലേക്ക്. അവൾ എന്റെ ഏറ്റവും മികച്ച ഇന്നിങ്സാണ്!’’ എന്ന അടിക്കുറിപ്പോടെ പൃഥ്വി ഷാ ചടങ്ങിന്റെ ‌ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു. നിലവിൽ താരം ഈ ചിത്രങ്ങൾ തന്റെ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Prithvi Shaw's fiancée Akriti Agarwal announces Separation
Next Story