പഞ്ചാബിലും വിള്ളൽ; സഹഉടമകൾക്കെതിരെ പ്രീതി സിന്‍റ കോടതിയിൽ
text_fieldsഐ.പി.എൽ ടീമായപഞ്ചാബ് കിങ്സ് സഹ ഡയറക്ടർമാരായ മോഹിത് ബർമൻ, നെസ് വാഡിയ എന്നിവർക്കെതിരെ കോടതിയെ സമീപിച്ച് സഹ ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റ . പഞ്ചാബ് കിങ്സിന്റെ ഉടമസ്ഥരായ കെ.പി.എച്ച് ക്രിക്കറ്റ് എന്ന കമ്പനിയുടെ ഡയറക്ടർമാരാണ് മൂവരും.
ഏപ്രില്‍ 21-ന് നടന്ന കമ്പനിയുടെ പ്രത്യേക യോഗം സംബന്ധിച്ചുള്ള തര്‍ക്കമാണ് കോടതിയിലെത്തിയിരിക്കുന്നത്. കമ്പനി നിയമങ്ങളും മറ്റു നപടിക്രമങ്ങളും പാലിക്കാതെയാണ് യോഗം ചേര്‍ന്നതെന്നാണ് പ്രീതി സിന്റ ആരോപിക്കുന്നത്. ഏപ്രില്‍ 10-ന് ഒരു ഇമെയില്‍ വഴി യോഗത്തെ എതിര്‍ത്തിരുന്നു, എന്നാല്‍ തന്റെ എതിര്‍പ്പുകള്‍ അവഗണിക്കപ്പെട്ടു. നെസ് വാഡിയയുടെ പിന്തുണയോടെ മോഹിത് ബര്‍മന്‍ യോഗവുമായി മുന്നോട്ട് പോയതായും സിന്‍റ ആരോപിച്ചു.
സിൻ്റയും മറ്റൊരു ഡയറക്‌ടറായ കരൺ പോളും യോഗത്തിൽ പങ്കെടുത്തുവെങ്കിലും, അത് അസാധുവായി പ്രഖ്യാപിക്കണമെന്നാണ് അവർ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. യോഗത്തിൽ വെച്ച് മുനീഷ് ഖന്നയെ ഡയറക്ടറായി നിയമിച്ചതാണ് എതിർപ്പുകൾക്കിടയാക്കിയത്. കരൺ പോളും പ്രീതി സിന്റയും ഈ നീക്കത്തിന് എതിരാണ്.
ഖന്ന ഡയറക്ടറായി പ്രവർത്തിക്കുന്നത് തടയണം, ആ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ കമ്പനി നടപ്പാക്കുന്നത് തടയണമെന്നും സിൻ്റ കോടതിയിൽ ആവശ്യപ്പെട്ടു. കേസ് തീർപ്പാകുന്നതുവരെ കമ്പനി ബോർഡ് യോഗങ്ങൾ നടത്തുന്നത് തടയാനും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം മികച്ച പ്രകടനമാണ് പഞ്ചാബ് കിങ്സ് ഈ സീസണിൽ കാഴ്ചവെക്കുന്നത്. 12 മത്സരത്തിൽ നിന്നും എട്ട് ജയവും മൂന്ന് തോൽവിയുമായി 17 പോയിന്‍റ് നേടി പോയിന്‍റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് പഞ്ചാബ്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒരെണ്ണം സ്വന്തമാക്കി ക്വാളിഫയർ 1 കളിക്കാനാണ് പഞ്ചാബിന്‍റെ ശ്രമം. ഡൽഹി ക്യാപിറ്റൽസിനെതിരെയും മുംബൈ ഇന്ത്യൻസിനെതിരെയുമാണ് പഞ്ചാബിന്‍റെ ശേഷിക്കുന്ന മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

