'കരുൺ നായർ വീണ്ടും എന്നോട് ഉറപ്പിച്ച് പറഞ്ഞു, ഇതൊന്നും ഒരിക്കലും അംഗീകരിക്കാനാകില്ല'; ഐ.പി.എല്ലിനെതിരെ പ്രീതി സിന്‍റ
text_fieldsഇന്നലെ നടന്ന പഞ്ചാബ് കിങ്സ് ഡൽഹി ക്യാപിറ്റൽസ് മത്സരത്തിന് ശേഷം ഐ.പി.എല്ലിനെതിരെയും തേർഡ് അമ്പയറിനെതിരെയിം പ്രീതി സിന്‍റ രംഗത്ത്. പഞ്ചാബ് കിങ്സിന്‍റെ സഹ ഉടമയായി സിനിമാ താരം അമ്പയറിങ് പിഴവിനെതിരെയാണ് ആഞ്ഞടിച്ചത്.
ബൗണ്ടറി ലൈനിൽ നിന്നും ഡൽഹി ഫീൽഡർ കരുൺ നായർ ഒരു പന്ത് കയ്യിലൊതുക്കി. എന്നാൽ കാല് ബൗണ്ടറി ലൈൻ തട്ടിയെന്ന് കരുതി പന്ത് ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു. എന്നിട് അത് സിക്സറാണെന്ന് കരുൺ നായർ കൈ ഉയർത്തി കാട്ടി. പിന്നീട് തേർഡ് അമ്പയർ അത് ചെക്ക് ചെയ്ത് സിക്സറല്ലെന്ന് വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രീതി സിന്‍റയുടെ ട്വീറ്റ്.
'ഐ.പി.എൽ വലിയൊരു ടൂർണമെന്റാണ്. മികച്ച സാങ്കേതിക വിദ്യകളുണ്ട്. എന്നിട്ടും തേർഡ് അംപയറിന് പിഴവുകൾ ഉണ്ടാകുന്നുവെന്നത് അംഗീകരിക്കാൻ കഴിയില്ല. അത് സംഭവിക്കാൻ പാടില്ല. മത്സരത്തിന് പിന്നാലെ ഞാൻ കരുൺ നായരോട് സംസാരിച്ചു. അത് ഒരു സിക്സർ ആണെന്ന് കരുൺ സ്ഥിരീകരിക്കുകയും ചെയ്തു. ഞാൻ എന്റെ ഭാഗം വ്യക്തമാക്കുന്നു,' പ്രീതി സിന്റ കുറിച്ചു.
അതേസമയം പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിനാണ് ക്യാപിറ്റൽസ് തകർത്ത്. അവസാന ഓവറുകളിൽ കൂറ്റനടികളുമായി 25 പന്തിൽ 58 റൺസെടുത്ത സമീർ റിസ്വിയാണ് ഡൽഹിക്ക് ജയം സമ്മാനിച്ചത്. 44 റൺസെടുത്ത മലയാളി താരം കരുൺ നായരുടെ ഇന്നിങ്സും നിർണായകമായി.
ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ അർധ ശതകവും (34 പന്തിൽ 53) മധ്യനിരയിൽ മാർക്കസ് സ്റ്റോയിനിസിൻ്റെ (16 പന്തിൽ 44*) വെടിക്കെട്ടുമാണ് കിങ്സിന് മികച്ച സ്കോർ സമ്മാനിച്ചത്. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് ടീം 206 റൺസടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

