Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലേലത്തിൽ ആരെയെടുക്കണം? ഐ.പി.എൽ ലേലത്തിന് ആരാധകരുടെ ശുപാർശ തേടി പ്രീതി സിന്‍റ

text_fields
bookmark_border
ലേലത്തിൽ ആരെയെടുക്കണം? ഐ.പി.എൽ ലേലത്തിന് ആരാധകരുടെ ശുപാർശ തേടി പ്രീതി സിന്‍റ
cancel

ഐ.പി.എൽ മേഗാ ലേലത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കെ ടീമിൽ ആരെയൊക്കെ എത്തിക്കണമെന്ന് ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ട് പഞ്ചാബ് കിങ്സിന്‍റെ ടീം ഉടമ പ്രീതി സിന്‍റ. സൗദിയിൽ വെച്ച് 24-25 തിയ്യതികളിൽ നടക്കുന്ന ലേലത്തിനെത്തിനായി എത്തിചേർന്ന താരം എക്സിലാണ് ശുപാർശകൾ അറിയിക്കാൻ പറയുന്നത്.

'എന്‍റെ ഡിജിറ്റൽ ഡിറ്റോക്സ് കഴിഞ്ഞു! ഐ.പി.എൽ ലേലത്തിനായി സൗദി അറബിയിലെ ജിദ്ദയിലെത്തി. പുതിയ പ്രഖ്യാപനങ്ങൾക്ക് ഈ സ്പേസിൽ നോക്കുക. അതുവരെ എല്ലാ ശുപാർശകളും സ്വീകരിക്കുന്നതാണ്. എല്ലാവരും കൊണ്ടുവാ...,' സിന്‍റ എക്സിൽ കുറിച്ചു.

ഏറ്റവും കൂടുതൽ പേഴ്സുമായാണ് ഐ.പി.എൽ മെഗാ ലേലത്തിന് പഞ്ചാബ് കിങ്സ് എത്തുന്നത്. 110.5 കോടി രൂപയാണ് പഞാബിന് ലേലത്തിന് ഉപയോഗിക്കാൻ സാധിക്കുക. ഷഷാങ്ക് സിങ്, പ്രഭ്സിമ്രാൻ സിങ് എന്നിവരെ മാത്രമാണ് പഞ്ചാബ് നിലനിർത്തിയിരിക്കുന്നത്.

ക്യാപ്റ്റനെയടക്കം ഒരു വലിയ സ്കോഡിനെ തന്നെ പഞ്ചാബിന് തെരഞ്ഞെടുക്കേണ്ടതായിട്ടുണ്ട്. ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ എന്നിങ്ങനെയുള്ള ഇന്ത്യൻ താരങ്ങളെയെല്ലാം പഞ്ചാബ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് നോട്ടമിടുന്നുണ്ടാവും. അടുത്ത മൂന്ന് വർഷത്തേക്കുളള പ്രധാന സ്കോഡിനെ തെരഞ്ഞെടുക്കാനുള്ള മെഗാ ലേലമാണ് നാളെയും മറ്റന്നാളുമായി നടക്കാൻ പോകുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - preity sinta asks fans to reccomend players for ipl mega auction
Next Story