Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നാം ട്വന്റി 20ക്ക് പിന്നാലെ പ്രസിദ്ധ് കൃഷ്ണക്ക് നാണക്കേടിന്റെ റെക്കോഡും

text_fields
bookmark_border
മൂന്നാം ട്വന്റി 20ക്ക് പിന്നാലെ പ്രസിദ്ധ് കൃഷ്ണക്ക് നാണക്കേടിന്റെ റെക്കോഡും
cancel

തുടർച്ചയായ വിജയങ്ങൾക്ക് ശേഷം ഗുവാഹത്തിയിൽ നടന്ന മൂന്നാം ട്വന്റി 20യിൽ ഇന്ത്യ ആസ്ട്രേലിയയോട് അഞ്ച് വിക്കറ്റ് തോൽവി വഴങ്ങിയിരിക്കുകയാണ്. ഇന്ത്യ ഉയർത്തിയ വൻ വിജയലക്ഷ്യം ഗ്ലെൻ മാക്സ്വെല്ലിന്റെ സെഞ്ച്വറി കരുത്തിൽ ആസ്ട്രേലിയ എത്തിപ്പിടിക്കുകയായിരുന്നു. 48 പന്തിൽ 104 റൺസാണ് മാക്സ്‍വെൽ അടിച്ചു കൂട്ടിയത്.

223 റൺസ് എന്ന വിജയലക്ഷ്യം പ്രതിരോധിക്കുന്നതിനിടെ നാണക്കേടിന്റെ റെക്കോഡ് ഇന്ത്യൻ ബൗളർ പ്രസിദ്ധ് കൃഷ്ണ സ്വന്തം പേരിൽ ചേർത്തു. ട്വന്റി 20 മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ഇന്ത്യൻ ബൗളറായി കഴിഞ്ഞ മത്സരത്തോടെ പ്രസിദ്ധ് മാറി. 68 റൺസാണ് നാലോവറിൽ പ്രസിദ്ധ് വഴങ്ങിയത്.

ലോക ക്രിക്കറ്റിൽ ട്വന്റി 20യിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ താരങ്ങളിൽ കെ.ജി അബോട്ടിനൊപ്പം അഞ്ചാം സ്ഥാനത്താണ് പ്രസിദ്ധ് കൃഷ്ണയുള്ളത്. സി.കെ രജിത(75), സി.ബി സോൾ(72), ടി.ടുറാർ(70), ബി.ജെ മക്കാർത്തി(69) എന്നിവരാണ് പ്രസിദ്ധിന് മുമ്പിലുള്ള താരങ്ങൾ.

പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ അവസാന ഓവറിൽ 21 റൺസാണ് ആസ്ട്രേലിയക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. മൂന്ന് ബൗണ്ടറിയും ഒരു സിക്സറും ഉൾപ്പടെ 23 റൺസാണ് അവസാന ഓവറിൽ ആസ്ട്രേലിയ അടിച്ചു കൂട്ടിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Prasidh Krishna joins unwanted list
Next Story