Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രണ്ട്​ കളി തോറ്റാൽ ഞങ്ങൾ മോശം ടീമാകില്ല; ആദ്യ​ മത്സരങ്ങളിലെ പരാജയത്തിന്​ കാരണം വെളിപ്പെടുത്തി രോഹിത്​ ശർമ
cancel
Homechevron_rightSportschevron_rightCricketchevron_right'രണ്ട്​ കളി തോറ്റാൽ...

'രണ്ട്​ കളി തോറ്റാൽ ഞങ്ങൾ മോശം ടീമാകില്ല'; ആദ്യ​ മത്സരങ്ങളിലെ പരാജയത്തിന്​ കാരണം വെളിപ്പെടുത്തി രോഹിത്​ ശർമ

text_fields
bookmark_border

ടി20 ലോകകപ്പിലെ ആദ്യ രണ്ട്​ മത്സരങ്ങളിലേറ്റ ദയനീയ പരാജയങ്ങൾക്ക്​ ശേഷം ടീം ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവിന്‍റെ കാരണം തുറന്ന് പറഞ്ഞ്​ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ. തീരുമാനമെടുക്കുന്നതിലെ പിഴവുകളാണ്​ ആദ്യ രണ്ട്​ മത്സരങ്ങളിലെ തോൽവിക്ക്​ കാരണമെന്ന്​ മത്സര ശേഷമുള്ള വാർത്താ സമ്മേളനത്തിൽ താരം പറഞ്ഞു. രണ്ട്​ മോശം പ്രകടനം കൊണ്ട്​ മാത്രം തങ്ങൾ മോശം ടീമാകില്ലെന്നും താരം വ്യക്തമാക്കി

'ഈ മത്സരം കൂടി തോറ്റാല്‍ ഞങ്ങള്‍ ടൂർണമെന്‍റിൽ നിന്ന്​ പുറത്താവുമെന്നറിയാം. അതിനാല്‍ എല്ലാ മത്സരങ്ങളും ജയിക്കേണ്ടതുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഭവിക്കാൻ പോകുന്നതിനെ കുറിച്ച്​ അമിതമായി ചിന്തിച്ച്​ സമ്മർദ്ദത്തിന്​ അടിമപ്പെടാതെ, ഭയമില്ലാതെ കളിക്കുകയാണ് വേണ്ടത്. ആദ്യ രണ്ട് മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്നത്തെ മത്സരത്തില്‍ എല്ലാവരുടെയും മനോവികാരം മറ്റൊന്നായിരുന്നുവെന്നും രോഹിത്​ പറഞ്ഞു.

'തീരുമാനമെടുക്കുന്നതിലെ പിഴവുകളാണ്​ പ്രശ്‌നമായത്​. ആദ്യ രണ്ട് മത്സരങ്ങളിലും അതാണ്​ സംഭവിച്ചത്​. ഞങ്ങള്‍ മികച്ച ടീമാണ്. രണ്ട് മോശം പ്രകടനം കൊണ്ട് ഞങ്ങള്‍ മോശം ടീമാകില്ല. പാകിസ്താനും ന്യൂസീലന്‍ഡിനുമെതിരെ ഞങ്ങളുടെ മോശം ദിവസങ്ങളായിരുന്നു. അഫ്​ഗാനെതിരായ ഞങ്ങളുടെ പ്രകടനം ടീമിന്‍റെ ശക്തി എത്രത്തോളമെന്ന് തെളിയിച്ചു. ഭയമില്ലാതെ കളിച്ചാല്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നത് ഇതാണ്' -രോഹിത് ശര്‍മ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit SharmaT20 World Cup 2021
News Summary - poor decision-making has hurt Indias T20 World Cup campaign says Rohit Sharma
Next Story