പാക് ജഴ്സിയണിഞ്ഞ ഉത്തർപ്രദേശ് സ്വദേശിക്കെതിരെ പൊലീസിൽ പരാതി
text_fieldsസന്യം ജയ്‌സ്വാൾ ദുബൈ സ്റ്റേഡിയത്തിന് പുറത്ത്
ബറേലി: ദുബൈയിൽ നടന്ന ഏഷ്യ കപ്പ് മത്സരത്തിനിടെ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി ധരിച്ച ഉത്തർപ്രദേശുകാരനായ വ്യാപാരിക്കെതിരെ പൊലീസിൽ പരാതി. ഇന്ത്യ-പാക് മത്സരം നടക്കുമ്പോൾ എതിർ ടീമിന്റെ ജഴ്സിയണിഞ്ഞ് ഗാലറിയിൽ നിന്ന ബറേലി സ്വദേശി സന്യം ജയ്‌സ്വാളിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബറേലി ഗൗരക്ഷ പ്രകാശ് ഭാരവാഹി ഹിമാൻഷു പട്ടേൽ, എസ്.എസ്.പി, ഐ.ജി, എ.ഡി.ജി.പി എന്നിവർക്ക് പരാതി അയച്ചിട്ടുണ്ട്.
അതേസമയം, പാകിസ്താൻ ടീമിന്റെ ജഴ്‌സി ധരിച്ചത് കേവലം തമാശ മാത്രമാണെന്ന് ഇയാളുടെ കുടുംബാംഗങ്ങൾ അവകാശപ്പെട്ടു. ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും രാജ്യത്തിന് പുറത്തുനടന്ന സംഭവമായതിനാൽ സർക്കാറിന്റെ നിർദേശങ്ങൾക്കനുസൃതമായി തുടർനടപടികൾ സ്വീകരിക്കുമെന്നും സീനിയർ പൊലീസ് സൂപ്രണ്ട് സത്യാർത്ഥ് അനിരുദ്ധ പങ്കജ് പറഞ്ഞു.
ജയ്‌സ്വാൾ പാക് ടീമിന്റെ ജഴ്‌സി ധരിച്ച് ദുബൈയിലെ സ്റ്റേഡിയത്തിന് പുറത്ത് നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാണ്. ജയ്‌സ്വാൾ ഞായറാഴ്ച വൈകിയാണ് സ്റ്റേഡിയത്തിൽ എത്തിയതെന്നും ഇന്ത്യൻ ടീമിന്റെ ജഴ്‌സി കിട്ടാത്തതിനാലാണ് പാകിസ്താന്റേത് വാങ്ങി ധരിച്ചതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

