‘അതുപോലൊരു താരം നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം’; സൂപ്പർതാരത്തെ പുകഴ്ത്തി സുനിൽ ഗവാസ്കർ
text_fieldsചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ്. ധോണിയെ വാനോളം പുകഴ്ത്തി മുൻ ഇതിഹാസ താരം സുനിൽ ഗവാസ്കർ. അവനെപോലൊരു താരം നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമാണുണ്ടാകുന്നതെന്ന് ഗവാസ്കർ പറഞ്ഞു. ഇംപാക്ട് പ്ലയർ റൂളിന്‍റെ സഹായത്തോടെ ഏതാനും ഐ.പി.എൽ സീസണിൽ കൂടി കളി തുടരണമെന്നും ധോണിയുടെ അഭ്യർഥിച്ചു.
സ്വന്തം തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തിലെ ഈ സീസണിലെ അവസാന മത്സരത്തിൽ ചെന്നൈ കൊൽക്കത്തയോട് ആറു വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. 2023 ഐ.പി.എൽ താരത്തിന്‍റെ അവസാന സീസണാകില്ലെന്ന പ്രതീക്ഷയിലാണ് ഗവാസ്കർ. ‘കെ.പി (കെവിൻ പീറ്റേഴ്സൺ) ഇംപാക്ട് പ്ലെയറെ കുറിച്ച് നേരത്തെ സംസാരിച്ചിരുന്നു. ഒരു ഇംപാക്ട് പ്ലെയർ എന്ന നിലയിൽ, അയാൾക്ക് കളിക്കാനും അവിടെ തുടരാനുമാകും. അദ്ദേഹത്തെപ്പോലുള്ള കളിക്കാർ നൂറ്റാണ്ടിലൊരിക്കൽ മാത്രമാണ് വരുന്നത്, തലമുറയിൽ ഒരിക്കൽ പോലും ഉണ്ടാകുന്നില്ല’ -ഗവാസ്കർ അഭിപ്രായപ്പെട്ടു.
അതിനാൽ, അവരെ നിങ്ങൾ കൂടുതൽ കൂടുതൽ കാണാനാഗ്രഹിക്കുന്നു. അവസാന സീസണാകില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. വരുന്ന സീസണുകളിലും അദ്ദേഹം അവിടെയുണ്ടാകുമെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.