Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mitchell marsh delhi capitals
cancel

മിച്ചൽ മാർഷടക്കമുള്ള താരങ്ങൾ നെഗറ്റീവ്; കോവിഡ് ഭീതിയൊഴിഞ്ഞ് ഡൽഹി - പഞ്ചാബ് മത്സരം

text_fields
bookmark_border
Listen to this Article

മുംബൈ: മിച്ചൽ മാർഷ് അടക്കമുള്ള ഡൽഹി ക്യാപിറ്റൽസ് താരങ്ങൾ ആർ.ടി.പി.സി.ആർ പരിശോധനയിൽ നെഗറ്റീവായി. നേരത്തെ രോഗലക്ഷണങ്ങളുണ്ടായിരുന്ന ആസ്​ട്രേലിയൻ ഓൾറൗണ്ടർ മാർഷ് ആന്റിജൻ ടെസ്റ്റിൽ കോവിഡ് പോസിറ്റീവായിരുന്നു. ഇതിനെ തുടർന്ന് ടീമിലെ എല്ലാ അംഗങ്ങൾക്കും ആർ.ടി.പി.സി.ആർ പരിശോധന നടത്തുകയായിരുന്നു.

എല്ലാവരും നെഗറ്റീവായതിനാൽ ബുധനാഴ്ച ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള ഐ.പി.‌എൽ മത്സരം ഷെഡ്യൂൾ പോലെ നടക്കും. 'മിച്ചൽ മാർഷിന്റെ ആർ.ടി.പി.സി.ആർ റിപ്പോർട്ട് നെഗറ്റീവായി. കൂടാതെ മറ്റെല്ലാ അംഗങ്ങളും നെഗറ്റീവാണ്. ഡൽഹിയും പഞ്ചാബും തമ്മിലുള്ള ബുധനാഴ്ചത്തെ മത്സരത്തിന് ഒരു ഭീഷണിയുമില്ല' -മുതിർന്ന ബി.സി.സി.ഐ ഉദ്യോഗസ്ഥൻ പറഞ്ഞു.

ബി.സി.സി.ഐയുടെ കോവിഡ് പ്രോട്ടോക്കോളുകൾ അനുസരിച്ച് ഐപിഎൽ ടീമിലെ ഓരോ അംഗവും ടീം ബബിളിൽ എല്ലാ അഞ്ചാം ദിവസവും പരിശോധന നടത്തണം.

കോവിഡ് വ്യാപനത്തെ തുടർന്ന് 2021ൽ യു.എ.ഇയിൽവെച്ചായിരുന്നു ഐ.പി.എല്ലിലെ ഭൂരിഭാഗം മത്സരങ്ങൾ നടന്നത്. ഇത്തവണ വ്യാപനം കുറഞ്ഞതോടെ ഇന്ത്യയിൽ തന്നെ നടത്താൻ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല, കാണികളെയും സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചിരുന്നു. ടീമുകൾ ബി.​സി.​സി.ഐയുടെ ബയോ ബബിളിലാണ് കഴിയുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Players including Mitchell Marsh in negative; covid fears Delhi-Punjab match
Next Story