Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകളിക്കാർ പെട്രോളിലല്ല...

കളിക്കാർ പെട്രോളിലല്ല ഓടുന്നത്​; ഐ.സി.സിക്കും ക്രിക്കറ്റ്​ ബോർഡുകൾക്കും മുന്നറിയിപ്പുമായി ശാസ്​ത്രി

text_fields
bookmark_border
ravi shastri
cancel
camera_alt

രവി ശാസ്​ത്രി

ദുബൈ: ക്രിക്കറ്റ്​ ബോർഡുകളും ഐ.സി.സിയും കളിക്കാരുടെ മാനസികാരോഗ്യത്തെ കുറിച്ച്​ ചിന്തിക്കുന്നില്ലെന്ന വിമർശനവുമായി ഇന്ത്യൻ ടീം പരിശീലകൻ രവിശാസ്​ത്രി. കഴിഞ്ഞ ആറ്​ മാസമായി ബയോ ബബിളിൽ തുടരുന്ന ഇന്ത്യൻ താരങ്ങൾ കടുത്ത മാനസിക-ശാരീരിക ക്ഷീണം അനുഭവിക്കുന്നുണ്ടെന്നും ശാസ്​ത്രി പറഞ്ഞു. ട്വന്‍റി 20 ലോകകപ്പിൽ സെമിയിലെത്താതെ ഇന്ത്യ പുറത്തായതിന്​ പിന്നാലെയാണ്​ രവിശാസ്​ത്രിയുടെ പ്രതികരണം.

ഇന്ത്യൻ ക്രിക്കറ്റ്​ ടീമിന്‍റെ മോശം പ്രകടത്തിന്​ ബയോ ബബിളും കാരണമായിട്ടുണ്ടെന്ന്​ ശാസ്​ത്രി പറഞ്ഞു. ഞാൻ ഒഴികഴിവ്​ പറയുകയല്ല. പക്ഷേ കഴിഞ്ഞ ആറ്​ മാസമായി ഞങ്ങൾ ബയോബബിളിലാണ്​. ഐ.പി.എല്ലിനും ലോകകപ്പിനും ഇടയിൽ ദീർഘമായൊരു ഇടവേള ഞങ്ങൾ ആഗ്രഹിച്ചിരുന്നു. എല്ലാവരും മനുഷ്യരാണ്​. പെട്രോളിലല്ല കളിക്കാർ ഓടുന്നതെന്നും ശാസ്​ത്രി പറഞ്ഞു. ട്വന്‍റി 20 ലോകകപ്പിലെ നമീബിയക്കെതിരായ അവസാന മത്സരത്തിന്​ ശേഷം പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ പരിശീലകൻ.

കളിക്കാരുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ ഐ.സി.സിയും ബോർഡുകളും എന്താണ്​ ചെയ്യുന്നതെന്ന്​ അറിയാൻ താൽപര്യമുണ്ട്​. കാരണം ഭാവിയിൽ ഇത്തരം ബയോ ബബിളിൽ കളിക്കേണ്ട സീരിസുകളിൽ നിന്ന്​ കളിക്കാർ പിൻവാങ്ങിയേക്കാം. അതുകൊണ്ട്​ ഇക്കാര്യത്തിൽ പുനർവിചിന്തനം വേണമെന്ന്​ ശാസ്​ത്രി ആവശ്യപ്പെട്ടു. ഇപ്പോഴുള്ള ഇന്ത്യൻ സംഘം ഒരു വിജയ ടീമാണെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇയിൽ നടക്കുന്ന ട്വന്‍റി 20 ലോകകപ്പിൽ സെമി കാണാതെ ഇന്ത്യ പുറത്തായിരുന്നു. ആദ്യ മത്സരത്തിൽ പാകിസ്​താനോടും രണ്ടാമത്തെ കളിയിൽ ന്യൂസിലാൻഡിനോടും തോറ്റതോടെയാണ്​ ഇന്ത്യക്ക്​ പുറത്തേക്കുള്ള വഴിയൊരുങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ravi shastri
News Summary - 'Players don't run on petrol': Shastri's ominous warning for ICC, cricket boards
Next Story