Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘സർഫറാസ് ഖാന്റെ...

‘സർഫറാസ് ഖാന്റെ പിതാവിനൊപ്പം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്’; വെളിപ്പെടുത്തലുമായി രോഹിത് ശർമ

text_fields
bookmark_border
‘സർഫറാസ് ഖാന്റെ പിതാവിനൊപ്പം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്’; വെളിപ്പെടുത്തലുമായി രോഹിത് ശർമ
cancel

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റം കുറിക്കുകയും ആദ്യ ടെസ്റ്റിൽ തന്നെ രണ്ട് ഇന്നിങ്സിലും അർധ സെഞ്ച്വറി നേടുകയും ചെയ്ത് ശ്രദ്ധ നേടിയ താരമാണ് മുംബൈക്കാരനായ സർഫറാസ് ഖാൻ. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനമാണ് താരത്തിന് ഇന്ത്യൻ ടീമിലേക്ക് വഴിതുറന്നത്.

സർഫറാസിനെയും സഹോദരൻ മുഷീർ ഖാനെയും ക്രിക്കറ്റ് താരങ്ങളാക്കി വളർത്തിയെടുക്കുന്നതിൽ പിതാവ് നൗഷാദ് ഖാൻ വഹിച്ച പങ്ക് മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. അരങ്ങേറ്റം കാണാനെത്തിയ നൗഷാദ് ഖാൻ സർഫറാസ് അനിൽ കും​െബ്ലയിൽനിന്ന് ടെസ്റ്റ് ക്യാപ് സ്വീകരിക്കുമ്പോൾ സ്റ്റേഡിയത്തിൽ കണ്ണീരടക്കാനാവാതെ നിൽക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. സർ​ഫറാസിന്റെ വളർച്ചയിൽ നിങ്ങൾ എത്രമാത്രം പങ്കുവഹിച്ചിട്ടുണ്ടെന്ന് എല്ലാവർക്കും അറിയാം എന്നായിരുന്നു അന്ന് അദ്ദേഹത്തെ കണ്ടുമുട്ടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞത്.

ക്രിക്കറ്റ് താരമായിരുന്ന നൗഷാദ് ഖാനൊപ്പം കളിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് രോഹിത് ശർമയിപ്പോൾ. ‘ടീം രോ’ എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ചെറിയ പ്രായത്തിൽ കംഗ ലീഗിലാണ് ഒരുമിച്ച് കളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ആക്രമണോത്സുകനായ ഇടംകൈയൻ ബാറ്ററായിരുന്ന അദ്ദേഹം മുംബൈ ക്രിക്കറ്റ് സർക്കിളുകളിൽ വളരെ അറിയപ്പെടുന്നയാളായിരുന്നു. മകൻ ഇന്ത്യക്ക് വേണ്ടി കളിച്ചതിലൂടെ ഫലം കണ്ടത് അദ്ദേഹത്തിന്റെ പരിശ്രമവും കഠിനാധ്വാനവുമാണ്. സർഫറാസിന്റെ ടെസ്റ്റ് ക്യാപിൽ അവ​നെ പോലെ അദ്ദേഹത്തിനും അവകാശമുണ്ട്’ -രോഹിത് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sarfaraz KhanRohit SharmaNoushad Khan
News Summary - 'played cricket with Sarfaraz Khan's father'; Rohit Sharma with disclosure
Next Story