Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കൂടുതൽ ഉയരങ്ങൾ കീഴടക്ക​ട്ടെ'; അസ്​ഹറുദ്ദീന്​ ആശംസകളുമായി മുഖ്യമന്ത്രി

text_fields
bookmark_border
കൂടുതൽ ഉയരങ്ങൾ കീഴടക്ക​ട്ടെ; അസ്​ഹറുദ്ദീന്​ ആശംസകളുമായി മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്വന്‍റി 20 ടൂർണമെന്‍റിൽ മുംബൈക്കെതിരെ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്​ അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

''കുറച്ചു പന്തുകൾ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാർന്ന വിജയമാണ് സമ്മാനിച്ചത്. സ്ഥിരതയോടെ മികവുറ്റ രീതിയിൽ മുന്നോട്ടു പോകാൻ അദ്ദേഹത്തിനു സാധിക്കട്ടെ. അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ കേരള ക്രിക്കറ്റ് ടീമിനും അഭിനന്ദനങ്ങൾ. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഈ ജയം പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു'' -പിണറായി വിജയൻ ഫേസ്​ബുക്കിൽ കുറിച്ചു.

വാംഖഡെ സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 54 പന്തിൽ 137 റൺസുമായി നിറഞ്ഞാടിയ അസ്​ഹറുദ്ദീന്‍റെ മാസ്​മരിക ഇന്നിങ്​സിന്‍റെ കരുത്തിൽ കേരളം മുംബൈയെ എട്ടുവിക്കറ്റിനാണ്​ തോൽപ്പിച്ചത്​. മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്​, കമ​േന്‍ററ്റർ ഹർഷ ഭോഗ്​ലെ തുടങ്ങിയവർ അസ്​ഹറിന്‍റെ ഇന്നിങ്​സിനെ പുകഴ്​ത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story