Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോളിങ് വുഡ് ഇംഗ്ലണ്ട് താൽക്കാലിക കോച്ച്
text_fieldsbookmark_border
ലണ്ടൻ: ആഷസ് തോൽവിക്കു പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തുനിന്ന് പുറത്തായ ക്രിസ് സിൽവർവുഡിന് പകരം അസി. കോച്ച് പോൾ കോളിങ് വുഡിനെ താൽക്കാലിക പരിശീലകനായി നിയമിച്ചു. അടുത്ത മാസം വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലാണ് മുൻ ഇംഗ്ലണ്ട് നായകൻ ടീമിനെ പരിശീലിപ്പിക്കുക.
ആഷസ് പരമ്പരയിൽ 4-0ത്തിനാണ് ഇംഗ്ലണ്ട് ആസ്ട്രേലിയയോട് തോറ്റത്. ഇംഗ്ലണ്ടിന്റെ മുൻ പരിമിത ഓവർ ടീം നായകനായ കോളിങ് വുഡ് രാജ്യത്തെ 2010 ട്വന്റി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചിരുന്നു.
വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ കോളിങ് വുഡ് ഇംഗ്ലണ്ടിനെ പരിശീലിപ്പെിച്ചെങ്കിലും പരമ്പര 3-2ന് തോറ്റു. മാർച്ച് എട്ടുമുതൽ ആന്റിഗ്വയിലാണ് ആദ്യ ടെസ്റ്റ് ആരംഭം.
Next Story

