Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോവിഡ്​ രോഗികൾക്ക്...

കോവിഡ്​ രോഗികൾക്ക് സൗജന്യ ഭക്ഷണവും മരുന്നും ചികിത്സയും;​ സഹായഹസ്​തവുമായി പത്താൻ സഹോദരങ്ങളുണ്ട്

text_fields
bookmark_border
കോവിഡ്​ രോഗികൾക്ക് സൗജന്യ ഭക്ഷണവും മരുന്നും ചികിത്സയും;​ സഹായഹസ്​തവുമായി പത്താൻ സഹോദരങ്ങളുണ്ട്
cancel

ഇന്ത്യൻ ക്രിക്കറ്റ്​ ടീം താരങ്ങളെന്ന നിലയിൽ ആ​രാധകരേറെയുള്ള ​ഇർഫാൻ പത്താനും സഹോദരൻ യൂസുഫ്​ പത്താനും ദേശീയ ടീമിൽ നിന്നും വിരമിച്ചതിന്​​ ശേഷം ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയാണ്​ ആളുകളുടെ മനംകവരുന്നത്​​. കോവിഡ്​ മഹാമാരിയുടെ കാലത്തും പതിവുപോലെ രാജ്യത്തെ പാവങ്ങൾക്ക്​ മുമ്പിൽ തങ്ങളുടെ സഹായത്തി​െൻറ കൈകൾ നീട്ടുകയാണ്​ പത്താൻ സഹോദരങ്ങൾ.

കോവിഡുമായി ബന്ധപ്പെട്ട്​ സമൂഹ മാധ്യമങ്ങളിൽ നടത്തിയ ക്യാമ്പയിനിലൂടെ സമാഹരിച്ച മുഴുവൻ പണവും രോഗബാധിതർക്കായി നൽകാൻ ഒരുങ്ങുകയാണ്​ ഇരുവരും. പാവപ്പെട്ടവർക്ക്​ മരുന്ന്​ വാങ്ങാനും ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനുമാണ്​ മുൻഗണന. വെൻറിലേറ്റർ സൗകര്യവും ഓക്‌സിജന്‍ ദൗർലഭ്യവുമുള്ള ആശുപത്രികൾക്ക്​ അത്തരം സൗകര്യങ്ങൾ ഒരുക്കാനും പണം ചിലവിടുമെന്നാണ്​ ഇർഫാൻ പത്താൻ പറയുന്നത്​.

കോവിഡ്​ ചികിത്സയിലായിരുന്നു ഇരുവരും രോഗമുക്​തരായതിന്​ ശേഷം ഡൽഹിയിലെ വൈറസ്​ ബാധിതരായ ആളുകൾക്ക്​ സൗജന്യ ഭക്ഷണവും താമസ സൗകര്യവും ഒരുക്കിനൽകിയത്​ വാർത്തയായി മാറിയിരുന്നു. മഹാമാരിയെ തുടർന്ന ജോലി നഷ്​ടമായ പാവങ്ങൾക്ക്​ രാജ്യത്തെ​ സ്ഥിതി മെച്ചപ്പെടുന്നത്​ വരെ ഭക്ഷണം നൽകാനായിരുന്നു പത്താൻ സഹോദരങ്ങൾ മുന്നോട്ടുവന്നത്​. ഇൗ പ്രവർത്തനത്തിന് ഇരുവർക്കും​ സമൂഹ മാധ്യമങ്ങളിലടക്കം വലിയ കൈയ്യടിയായിരുന്നു ലഭിച്ചത്​​. ഡൽഹിയിൽ പ്രവർത്തിക്കുന്ന പത്താൻസ്​ ക്രിക്കറ്റ്​ അക്കാദമി മുഖേന രാജ്യ തലസ്ഥാനത്തെ 90,000 കുടുംബങ്ങൾക്കാണ്​ ഇരുവരും ഭക്ഷണ നൽകുന്നത്​​. തെരുവിൽ കഴിയുന്ന കോവിഡ്​ രോഗികൾക്ക്​ താമസസൗകര്യവും ഒരുക്കിയിരുന്നു.

പത്താൻ സഹോദരങ്ങളുടെ പിതാവായ മഹ്മൂദ്​ ഖാൻ പത്താനും കോവിഡ്​ കാലത്ത്​ സഹായവുമായി വഡോദരയിൽ സജീവമാണ്​. കഴിഞ്ഞ വർഷം കോവിഡി​െൻറ ഒന്നാം തരംഗത്തി​െൻറ സമയത്ത്​ വഡോദരയിലെ തീർത്തും ദരിദ്രമായ ഒരു ജില്ല മുഴുവൻ ഏറ്റെടുത്തുകൊണ്ട്​ പത്താൻ കുടുംബം ഞെട്ടിച്ചിരുന്നു. കേരളത്തിൽ പ്രളയമുണ്ടായ സമയത്തും ഇർഫാൻ പത്താനും യൂസുഫും സഹായ ഹസ്​തങ്ങളുമായി എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irfan pathanYusuf PathanFree foodCovid patientsPathan brothers
News Summary - Pathan brothers provide free meals and medicines to covid affected people
Next Story