Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഞാനിത് അവൾക്ക് കൈമാറും...! ഭാര്യയെ ഇഷ്ടമാണെന്ന് പറഞ്ഞ ഇന്ത്യൻ ആരാധകന് രസകരമായ മറുപടി നൽകി പാറ്റ് കമ്മിൻസ്

text_fields
bookmark_border
ഞാനിത് അവൾക്ക് കൈമാറും...! ഭാര്യയെ ഇഷ്ടമാണെന്ന് പറഞ്ഞ ഇന്ത്യൻ ആരാധകന് രസകരമായ മറുപടി നൽകി പാറ്റ് കമ്മിൻസ്
cancel

ആസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ടീമിൽനിന്ന് അവധിയെടുത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി പുരസ്‌കാരം (സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് ട്രോഫി) കമ്മിന്‍സിനായിരുന്നു.

താരത്തിന്‍റെ നേതൃത്വത്തിലാണ് ഓസീസ് കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടവും സ്വന്തമാക്കിയത്. മാസാവസാനം നടക്കുന്ന ന്യൂസിലൻഡ് പര്യടനത്തിൽ താരം ടീമിനൊപ്പം ചേരും. മൂന്നു ട്വന്‍റി20 മത്സരങ്ങളും രണ്ടു ടെസ്റ്റുകളുമാണ് കീവീസിനെതിരെ ഓസീസ് കളിക്കുന്നത്. വെസ്റ്റിൻഡീസിനെതിരെയുള്ള ഏകദിന, ടെസ്റ്റ് പരമ്പരകളിൽ 29കാരനായ കമ്മിൻസിന് അവധി നൽകുകയായിരുന്നു.

കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. ഇത്തരത്തിൽ ഭാര്യ ബെക്കി കമ്മിൻസിന് പ്രണയദിനത്തിൽ ആശംസകർ നേർന്ന് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ വൈറൽ. ‘സൂപ്പർ -അമ്മ, ഭാര്യ, എന്‍റെ വാലന്‍റൈൻ, നല്ലൊരു സർഫറും. ഹാപ്പി വാലന്‍റൈൻസ് -ബെക്കി കമ്മിൻസ്’ -എന്നായിരുന്നു താരത്തിന്‍റെ കുറിപ്പ്. ഇതിനൊപ്പം ഇരുവരും ഒരു ബീച്ചിൽ സർഫിങ്ങിന് തയാറെടുക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിനു താഴെ ഒരു ഇന്ത്യൻ ആരാധകൻ നൽകിയ കമന്‍റും അതിനു താഴെ കമ്മിൻസ് നൽകിയ മറുപടിയുമാണ് പോസ്റ്റ് വൈറലാക്കിയത്. നിരവധി ആരാധകരാണ് ദമ്പതികൾക്ക് പ്രണയദിനാശംസകൾ നേർന്ന് രംഗത്തെത്തിയത്. ‘ഞാനൊരു ഇന്ത്യക്കാരനാണ്, നിങ്ങളുടെ ഭാര്യയെ ഏറെ സ്നേഹിക്കുന്നു’ എന്നായിരുന്നു ഫർഹാൻ ഖാൻ എന്ന പേരുള്ള ആരാധകൻ ചിത്രത്തിനു താഴെ കമന്‍റിട്ടത്. ഞാൻ അത് അവൾക്ക് കൈമാറും എന്ന രസകരമായ മറുപടിയാണ് കമ്മിൻസ് ആരാധകന് നൽകിയത്.

2022 ആഗസ്റ്റിലാണ് ഏറെക്കാലം സൗഹൃദത്തിലായിരുന്ന ബെക്കിയെ കമ്മിൻസ് വിവാഹം കഴിക്കുന്നത്. ഇരുവർക്കും ആൽബി കമ്മിൻസ് എന്നു പേരുള്ള മകനുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pat Cummins's Epic Response To Indian Fan's 'I Love Your Wife' Comment
Next Story