Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോവിഡ്​...

കോവിഡ്​ ബാധിതർക്കായുള്ള തുക പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക്​ നൽകില്ല; തീരുമാനം മാറ്റി കമ്മിൻസ്​

text_fields
bookmark_border
കോവിഡ്​ ബാധിതർക്കായുള്ള തുക പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക്​ നൽകില്ല; തീരുമാനം മാറ്റി കമ്മിൻസ്​
cancel

കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സിന്‍റെ ആസ്​ട്രേലിയൻ താരം പാറ്റ്​ കമ്മിൻസ്​ ഇന്ത്യയിലെ കോവിഡ്​ ദുരിതാശ്വാസത്തിനായി നൽകുമെന്ന്​ പ്രഖ്യാപിച്ച തുക പി.​എം കെയേഴ്​സ്​ ഫണ്ടിലേക്ക്​ നൽകില്ല. യുനിസെഫ്​ ആസ്​ട്രേലിയയിലൂടെയാകും തന്‍റെ സംഭാവന ചിലവഴിക്കുകയെന്ന്​ താരം അറിയിച്ചു. 50,000 യു.എഡ് ഡോളറാണ്​ (37ലക്ഷം രൂപ) പി.എം കെയേഴ്​സ്​ ഫണ്ടിലേക്ക് കമ്മിൻസ്​​ നൽകുമെന്ന്​​ അറിയിച്ചിരുന്നത്​.

ഇന്ത്യയെ സഹായിക്കാനായി 'യുനിസെഫ്​ ആസ്​ട്രേലിയക്ക്'​ പണം നൽകണമെന്ന്​​ ക്രിക്കറ്റ്​ ആസ്​​േട്രലിയ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ കമ്മിൻസ്​ മനംമാറ്റിയത്​. തന്‍റെ പണം ഇതിലേക്ക്​ നൽകുമെന്നും ക്രിക്കറ്റ്​ ആസ്​ട്രേലിയയുടേത്​ മികച്ച ആശയമാണെന്നും കമ്മിൻസ്​ ട്വിറ്ററിലൂടെ അറിയിച്ചു.

ആസ്​​ട്രേലിയയിലുള്ള ജനങ്ങളെ സംഭാവനക്കായി പ്രേരിപ്പിച്ച ക്രിക്കറ്റ്​ ആസ്​ട്രേലിയ തങ്ങളുടെ വകയായി 50,000 യു.എസ്​ ഡോളറും നൽകിയിട്ടുണ്ട്​. യാതൊരു ഓഡിറ്റുമില്ലാത്ത പി.എം കെയേഴ്​സിലേക്ക്​ പണം നൽകാത്തത്​ നല്ല തീരുമാനമായെന്ന്​ പാറ്റ്​ കുമ്മിൻസിന്‍റെ ട്വിറ്റർ പോസ്റ്റിന്​ താഴെ നിരവധി പേർ കമന്‍റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pat CumminsPM CARES Fund
News Summary - Pat Cummins takes U-turn, donates $50000 to UNICEF Australia’
Next Story