Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആസ്ട്രേലിയക്കായി തിരക്കിലാണ്; അടുത്ത ഐ.പി.എല്ലിനില്ലെന്ന് പാറ്റ് കമ്മിൻസ്

text_fields
bookmark_border
ആസ്ട്രേലിയക്കായി തിരക്കിലാണ്; അടുത്ത ഐ.പി.എല്ലിനില്ലെന്ന് പാറ്റ് കമ്മിൻസ്
cancel

മെൽബൺ: പണമൊഴുകുന്ന ഐ.പി.എല്ലിൽ അടുത്ത സീസൺ കളികാനില്ലെന്ന് ഓസീസ് നായകൻ പാറ്റ് കമ്മിൻസ്. ദേശീയ ടീമിന്റെ തിരക്കുപിടിച്ച രാജ്യാന്തര ഷെഡ്യൂൾ പരിഗണിച്ചാണ് പിൻമാറ്റമെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായ മൂന്നു സീസണുകളിൽ കൊൽക്കത്തക്കായി പന്തെറിഞ്ഞ താരം കഴിഞ്ഞ സീസണിൽ പരിക്കു കാരണം കളിച്ചിരുന്നില്ല.

പ്രയാസകരമായ തീരുമാനം എടുക്കുകയാണെന്നും അടുത്ത വർഷത്തെ ഐ.പി.എല്ലിനുണ്ടാകില്ലെന്നും താരം ട്വിറ്ററിൽ കുറിച്ചു. 'അടുത്ത 12 മാസം ടെസ്റ്റ്, ഏകദിന മത്സരങ്ങളുടെ തിരക്കിലാണ്. അതിനാൽ ആഷസ് പരമ്പരക്കും ലോകകപ്പിനും മുന്നേ ​വിശ്രമം ആവശ്യമുണ്ട്''- ട്വീറ്റിൽ തുടർന്നു.

സ്വന്തം മണ്ണിൽ നടന്ന കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ കമ്മിൻസ് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. നാലു കളികളിൽ മൂന്നു വിക്കറ്റ് മാത്രമായിരുന്നു സമ്പാദ്യം. ആതിഥേയർ സെമിക്കു മുന്നേ മടങ്ങുകയും ചെയ്തു.

അടുത്ത വർഷം ജൂണിലാണ് ആഷസ് പരമ്പരക്കായി ആസ്ട്രേലിയ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നത്. ​ഏകദിന ലോകകപ്പ് ഒക്ടോബർ- ഡിസംബർ മാസങ്ങളിലും.

ഐ.പി.എൽ കഴിഞ്ഞ് തൊട്ടുപിറകെയാകും ഓസീസിന് ആഷസ് പരമ്പര. ഇത് പരിഗണിച്ച് മിച്ചൽ സ്റ്റാർകും വിട്ടുനിൽക്കുമെന്ന് സൂചനയുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pat Cummins opts out of 2023 Indian Premier League season
Next Story