Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടോസ് പാകിസ്താന്; ഇന്ത്യയെ ബൗളിങ്ങിനയച്ചു, സഞ്ജു കളിക്കും, പ്ലെയിങ് ഇലവനിൽ മാറ്റമില്ല

text_fields
bookmark_border
ടോസ് പാകിസ്താന്; ഇന്ത്യയെ ബൗളിങ്ങിനയച്ചു, സഞ്ജു കളിക്കും, പ്ലെയിങ് ഇലവനിൽ മാറ്റമില്ല
cancel

ദുബൈ: ഏഷ്യകപ്പിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ പാകിസ്താൻ ബാറ്റിങ് തെരഞ്ഞെടുത്തു. ഇരുടീമിലും മാറ്റങ്ങളൊന്നുമില്ല. ആദ്യ മത്സരത്തിൽ ഒമാനെ നേരിട്ട അതേ ടീമിനെ തന്നെയാണ് ഇന്ത്യയും പാകിസ്താനും നിലനിർത്തിയത്.

ഇ​ന്ത്യ​യും പാ​കി​സ്താ​നും ഒ​രി​ക്ക​ൽ​ക്കൂ​ടി മു​ഖാ​മു​ഖ​മെ​ത്തു​മ്പോ​ൾ പ​തി​വി​ൽ​ക്ക​വി​ഞ്ഞ വീ​റും വാ​ശി‍യു​മു​ണ്ട്. അ​നി​വാ​ര്യ​ത​യി​ൽ മാ​ത്രം സം​ഭ​വി​ച്ച​താ​ണ് ഇ​ത്ത​വ​ണ​ത്തെ ക​ളി​യെ​ന്ന​തു​ത​ന്നെ അ​തി​ന് പ്ര​ധാ​ന കാ​ര​ണം. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ കാ​യി​ക ബ​ന്ധം നി​ല​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും ബ​ഹു​രാ​ഷ്ട്ര ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ ഏ​റ്റു​മു​ട്ടാ​റു​ണ്ട്.

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തോ​ടെ ഇ​നി ഒ​രു വേ​ദി​യി​ലും പാ​കി​സ്താ​നെ​തി​രെ ക​ളി​ക്ക​രു​തെ​ന്ന അ​ഭി​പ്രാ​യം പ്ര​മു​ഖ​രാ​യ പ​ല മു​ൻ താ​ര​ങ്ങ​ളും ഉ​യ​ർ​ത്തി​യി​രു​ന്നു. എ​ങ്കി​ലും കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ ഇ​ന്ത്യ ഒ​രി​ക്ക​ൽ​ക്കൂ​ടി പാ​ക് സം​ഘ​വു​മാ​യി കൊ​മ്പു​കോ​ർ​ക്കു​ക​യാ​ണ്. ദു​ബൈ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. പ​ഹ​ൽ​ഗാം ആ​ക്ര​മ​ണ​ത്തി​നും ഓ​പ​റേ​ഷ​ൻ സി​ന്ധൂ​റി​നും ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ ക​ളി​യി​ൽ ജ​യം ഇ​രു ടീ​മി​നും മു​മ്പ​ത്തേ​ക്കാ​ള​ധി​കം അ​ഭി​മാ​ന​പ്ര​ശ്ന​മാ​യി​ട്ടു​ണ്ട്. വി​ജ​യി​ക​ൾ​ക്ക് സൂ​പ്പ​ർ ഫോ​റി​ലും ഇ​ട​മു​റ​പ്പി​ക്കാം.

ഗ്രൂ​പ് ‘എ’​യി​ലാ​ണ് ഇ​ന്ത്യ​യും പാ​കി​സ്താ​നും. സൂ​ര്യ​കു​മാ​ർ യാ​ദ​വി​നും സം​ഘ​ത്തി​നും ആ​ദ്യ ക​ളി യു.​എ.​ഇ​ക്കെ​തി​രെ​യാ​യി​രു​ന്നു. ദു​ർ​ബ​ല​രോ​ട് വ​ലി​യ മാ​ർ​ജി​നി​ൽ ജ​യി​ക്കാ​നാ​യി. മ​റു​ത​ല​ക്ക​ൽ ഒ​മാ​നെ ത​ക​ർ​ത്ത് പാ​കി​സ്താ​നും തു​ട​ങ്ങി. യു.​എ.​ഇ​യെ ഇ​ന്ത്യ വെ​റും 57 റ​ൺ​സി​നാ​ണ് എ​റി​ഞ്ഞ​ത്. ഒ​മാ​നാ​വ​ട്ടെ പാ​കി​സ്താ​നോ​ട് 67ന് ​പു​റ​ത്താ​യി. ഇ​ന്ന് ന​ട​ക്കു​ന്ന ക​ളി​യി​ൽ ഇ​രു ടീ​മി​ന്റെ​യും ആ​ത്മ​വി​ശ്വാ​സം കൂ​ട്ടാ​ൻ ഈ ​ജ​യ​ങ്ങ​ൾ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.

സ​ൽ​മാ​ൻ ആ​ഗ ന​യി​ക്കു​ന്ന പാ​കി​സ്താ​ൻ 93 റ​ൺ​സി​നാ​ണ് ഒ​മാ​നെ തോ​ൽ​പി​ച്ച​ത്. ബാ​ബ​ർ അ​അ്സം, മു​ഹ​മ്മ​ദ് റി​സ്​​വാ​ൻ തു​ട​ങ്ങി​യ ലോ​കോ​ത്ത​ര ബാ​റ്റ​ർ​മാ​രി​ല്ലാ​തെ​യെ​ത്തി​യ ടീം ​സാ​ഇം അ​യ്യൂ​ബ്, മു​ഹ​മ്മ​ദ് ഹാ​രി​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യ​ർ​പ്പി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ-​പാ​ക് മ​ത്സ​ര​ങ്ങ​ൾ സ്പി​ന്ന​ർ​മാ​രു​ടെ പോ​ര് കൂ​ടി​യാ​ണ്. മു​ഹ​മ്മ​ദ് ന​വാ​സ്, സാ​ഇം അ​യ്യൂ​ബ്, അ​ബ്രാ​ർ അ​ഹ്മ​ദ്, സു​ഫി​യാ​ൻ മു​ഖീം എ​ന്നീ സ്പി​ന്ന​ർ​മാ​രും പേ​സ​ർ​മാ​രാ​യ ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി​യും ഫ​ഹീം അ​ഷ്റ​ഫും ചേ​ർ​ന്നാ​ണ് ഒ​മാ​നെ എ​റി​ഞ്ഞി​ട്ട​ത്.

പ്ലെയിങ് ഇലവൻ

ഇന്ത്യ : അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി.

പാകിസ്താൻ: സാഹിബ്‌സാദ ഫർഹാൻ, സയിം അയൂബ്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), ഫഖർ സമാൻ, സൽമാൻ ആഘ (ക്യാപ്റ്റൻ), ഹസൻ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീൻ അഫ്രീദി, സുഫിയാൻ മുഖീം, അബ്രാർ അഹമ്മദ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pakistan won the toss and elected to bat against India in the Asia Cup.
Next Story