Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിൽ യങ്ങിനും ലാഥമിനും സെഞ്ച്വറി; പാകിസ്താനെതിരെ ന്യൂസിലൻഡിന് വമ്പൻ സ്കോർ

text_fields
bookmark_border
വിൽ യങ്ങിനും ലാഥമിനും സെഞ്ച്വറി; പാകിസ്താനെതിരെ ന്യൂസിലൻഡിന് വമ്പൻ സ്കോർ
cancel

കറാച്ചി: ചാമ്പ്യൻസ് ട്രോഫി ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡിന്‍റെ ബാറ്റിങ് ഷോ! ആതിഥേയരായ പാകിസ്താന് വിജയലക്ഷ്യം 321 റൺസ്. ഓപ്പണർ വിൽ യങ്ങിന്‍റെയും ടോം ലാഥമിന്‍റെയും തകർപ്പൻ സെഞ്ച്വറി കരുത്തിലാണ് കീവീസ് വമ്പൻ സ്കോറിലെത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കീവീസ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 320 റൺസെടുത്തു. 113 പന്തിൽ ഒരു സിക്സും 12 ഫോറുമടക്കം യങ് 107 റൺസെടുത്തു. 104 പന്തിൽ 118 റൺസുമായി ലാഥം പുറത്താകാതെ നിന്നു. മൂന്നു സിക്സും 10 ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. അവസാന ഓവറുകളിൽ തകർത്തടിച്ച ഗ്ലെൻ ഫിലിപ്സ് അർധ സെഞ്ച്വറി നേടി പുറത്തായി. 39 പന്തിൽ നാലു സിക്സും മൂന്നു ഫോറുമടക്കം താരം 61 റൺസെടുത്തു.

മുൻനിരയിൽ ഡെവോൺ കോൺവെ (10 റൺസ്), കെയിൻ വില്യംസൻ (ഒന്ന്), ഡാരിൽ മിച്ചൽ (10) എന്നിവർ നിരാശപ്പെടുത്തിയപ്പോഴാണ് കീവീസിന്‍റെ രക്ഷകരായി യങ്ങും ടോം ലാഥവും എത്തുന്നത്. പാകിസ്താനുവേണ്ടി പേസർമാരായ നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. നാലാം വിക്കറ്റിൽ യങ്ങും ലാഥമും അഞ്ചാം വിക്കറ്റിൽ ലാഥമും ഗ്ലെൻ ഫിലിപ്സും ചേർന്ന് പടുത്തുയർത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് കീവീസിനെ മികച്ച സ്കോറിലെത്തിച്ചത്. ഒരുഘട്ടത്തിൽ മൂന്നു വിക്കറ്റിന് 73 റൺസെന്ന നിലയിലായിരുന്നു സന്ദർശകർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pakistan vs New Zealand Champions Trophy
Next Story