രണ്ടാം ടെസ്റ്റ്: സൗദിന് സെഞ്ച്വറി; പാകിസ്താൻ 407/9
text_fieldsകറാച്ചി: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ലീഡിനരികെ പുറത്താവുമോ എന്ന ആശങ്കയിൽ പാകിസ്താൻ. ന്യൂസിലൻഡിന്റെ 449 റൺസിന് മറുപടിയായി ആതിഥേയർ ഒമ്പത് വിക്കറ്റിന് 407 റൺസെടുത്തിട്ടുണ്ട്.
അവസാന വിക്കറ്റ് ശേഷിക്കെ 42 റൺസ് പിറകിൽ. കന്നി സെഞ്ച്വറിയുമായി സൗദ് ഷക്കീൽ (124) ക്രീസിലുള്ളതാണ് പാകിസ്താന്റെ പ്രതീക്ഷ. ബുധനാഴ്ച ബാറ്റിങ് പുനരാരംഭിക്കുമ്പോൾ സൗദിനൊപ്പം ക്രീസിലുണ്ടായിരുന്ന ഓപണർ ഇമാമുൽ ഹഖ് 83 റൺസെടുത്ത് മടങ്ങി. വിക്കറ്റ് കീപ്പർ ബാറ്റർ സർഫറാസ് അഹ്മദിന്റെതാണ് (78) മറ്റൊരു കാര്യമായ സംഭാവന.
മൂന്നാം ടെസ്റ്റ്: ആസ്ട്രേലിയ 147/2
സിഡ്നി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ദക്ഷിണാഫ്രിക്കക്കെതിരെ ആസ്ട്രേലിയ രണ്ട് വിക്കറ്റിന് 147 റൺസെടുത്തു. ഓപണർ ഉസ്മാൻ ഖാജ 54 റൺസുമായി ക്രീസിലുണ്ട്. മാർനസ് ലബുഷാൻ 79 റൺസ് നേടി മടങ്ങി.
ടോസ് ലഭിച്ച ഓസീസ് നായകൻ പാറ്റ് കമ്മിൻസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരപരമ്പരയിൽ 2-0ത്തിന് ആതിഥേയർ സ്വന്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

