Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരമ്പര പിടിച്ച് പാകിസ്താൻ; മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഒമ്പത് വിക്കറ്റ് തോൽവി

text_fields
bookmark_border
പരമ്പര പിടിച്ച് പാകിസ്താൻ; മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഒമ്പത് വിക്കറ്റ് തോൽവി
cancel

റാവൽപിണ്ടി: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റിലും വിജയിച്ച് പരമ്പര 2-1ന് നേടി പാകിസ്താൻ. ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം തുടർച്ചയായി രണ്ട് മത്സരം വിജയിച്ചാണ് ആതിഥേയർ പരമ്പര കൈക്കലാക്കിയത്. 36 റൺസിന്‍റെ വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഷാൻ മസ്ഊദും സംഘവും മറികടക്കുകയായിരുന്നു. മൂന്ന് വർഷത്തിനിടെ ആദ്യമായാണ് പാകിസ്താൻ സ്വന്തം മണ്ണിൽ ടെസ്റ്റ് പരമ്പര നേടുന്നത്.

ഒന്നാം ഇന്നിങ്സിൽ 134 റൺസ് നേടിയ സൗദ് ഷക്കീലാണ് കളിയിലെ കേമൻ. ആകെ 19 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സാജിദ് ഖാൻ പരമ്പരയുടെ താരവുമായി. സ്കോർ: ഇംഗ്ലണ്ട് 267 & 112, പാകിസ്താൻ 344 & 37/1. മൂന്നിന് 24 എന്ന നിലയിലാണ് മൂന്നാം ദിനം ഇംഗ്ലണ്ട് ബാറ്റിങ് ആരംഭിച്ചത്. എന്നാൽ, 112 റൺസിന് ഓൾഔട്ടാകുകയായിരുന്നു. 33 റൺസ് നേടിയ ജോ റൂട്ടാണ് ടോപ് സ്കോറർ.

സ്പിന്നർമാരായ നുഅ്മാൻ അലി ആറും സാജിദ് ഖാൻ നാലും വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ ബാറ്റുവീശിയ പാകിസ്താൻ 3.1 ഓവറിൽ ലക്ഷ്യത്തിലെത്തി. ആറ് പന്തിൽ നാല് ഫോറും ഒരു സിക്സും സഹിതം 23 റൺസെടുത്ത് പുറത്താകാതെ ക്യാപ്റ്റൻ ഷാനാണ് വിജയം വേഗത്തിലാക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pakistan thrash England to win Test series
Next Story