ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യത്തിൽ പാക് പ്രധാനമന്ത്രി തീരുമാനമെടുക്കും -പാക് ക്രിക്കറ്റ് ബോർഡ്
text_fieldsന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ പങ്കെടുക്കുന്ന കാര്യത്തിൽ പാക് പ്രധാനമന്ത്രി തീരുമാനമെടുക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പി.സി.ബി തലവൻ മുഹമ്മദ് നഖ്‍വിയാണ് ഇക്കാര്യം അറിയിച്ചത്. സർക്കാറിന്റെ നിർദേശങ്ങൾ താൻ പിന്തുടരും. പ്രധാനമന്ത്രി ഇപ്പോൾ പാകിസ്താനിലില്ല. പ്രധാനമന്ത്രി തിരിച്ചെത്തിയതിന് ശേഷം ട്വന്റി 20 ലോകകപ്പ് സംബന്ധിച്ച് തീരുമാനമെടുക്കും.
ഐ.സി.സിയേക്കാളും പാകിസ്താൻ സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്നുവെന്ന് പറയാനാണ് ഞങ്ങൾക്ക് ഇഷ്ടം. ടൂർണമെന്റിൽ പങ്കെടുക്കേണ്ടെന്ന് പാകിസ്താൻ സർക്കാർ പറഞ്ഞാൽ ഐ.സി.സിക്ക് 22ാമത്തെ ടീമിനെ കൊണ്ടുവരാം. എന്ത് തീരുമാനമാണെങ്കിലും പ്രധാനമന്ത്രി വന്നതിന് ശേഷം മാത്രമേ എടുക്കാനാവുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വന്റി20 ലോകകപ്പ് ബഹിഷ്‍കരിച്ചാൽ പാക്കിസ്ഥാന് കടുത്ത വിലക്കുകൾ ഏർപ്പെടുത്തുന്നതിന് ഐ.സി.സി
ഇന്ത്യയും ശ്രീലങ്കയും വേദിയാരുക്കുന്ന ട്വന്റി20 ലോകകപ്പിൽനിന്ന് വിട്ടു നിന്നാൽ പാക്കിസ്ഥാന് കടുത്ത വിലക്കുകൾ ഏർപ്പെടുത്തുന്നതിന് ഐ.സി.സി ഒരുങ്ങിയേക്കും.
ബംഗ്ലാദേശിനെ പുറത്താക്കിയതിനെതിരെ ക്തമായ നിലപാടിലാണ് പാക്കിസ്ഥാൻ. വേദി മാറ്റണമെന്ന് ബംഗ്ലാദേശ് ആവശ്യത്തെ തുടക്കം മുതൽ അനുകൂലിക്കുന്ന നിലപാടുമാണ് പാക്കിസ്ഥാൻ സ്വീകരിച്ചത്. ബംഗ്ലാദേശിനെ അനുകൂലിച്ചും ഐ.സി.സിയെ വിമർശിച്ചുമുള്ള പാക്ക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‍വിയുടെ പ്രസ്താവനകൾ ഐ.സി.സി ഗൗരവമായാണ് കാണുന്നത്.
ബംഗ്ലാദേശിന്റെ പാത പിന്തുടർന്ന് ടൂർണമെന്റ് ബഹിഷ്‍കരണത്തിന് പാക്കിസ്ഥാൻ ഒരുങ്ങിയാൽ ഒരു തരത്തിലുമുള്ള അനുനയ നീക്കത്തിനും നിൽക്കേണ്ട എന്ന സമീപനമാന് ഐ.സി.സി കൈക്കൊള്ളുകയെന്നാണ് അറിയുന്നത്. അഥവാ പാക്കിസ്ഥാൻ വിട്ടു നിന്നാൽ മുമ്പില്ലാത്ത വിധത്തിലുള്ള വിലക്കുകൾ നടപ്പിലാക്കാനാണ് സാധ്യത.
മറ്റ് അംഗ രാജ്യങ്ങളുമായുള്ള പരമ്പരകൾക്ക് അനുമതി നൽകാതിരിക്കുക, അംഗ രാജ്യങ്ങളിൽനിന്നുള്ള കളിക്കാർക്ക് പാർക്കിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കാനുള്ള എൻ.ഒ.സി നൽകാതിരിക്കുക, ഏഷ്യ കപ്പ് ഉൾപ്പെടെയുള്ള സുപ്രധാന ടൂർണമെന്റുകളിൽനിന്ന് വിലക്കുക എന്നിവയുൾപ്പെടെ നടപ്പിലാക്കാനാണ് സാധ്യത.
എന്നാൽ, ഇങ്ങനെ സംഭവിച്ചാൽ അത് ക്രിക്കറ്റ് ലോകത്തിന്റെ ശക്തിക ചേരികളെ മാറ്റി നിർണയിക്കുമെന്നാണ് കളി നിരീക്ഷകർ പറയുന്നത്. അന്താരഷ്ട്ര കിക്കറ്റിൽ ഏഷ്യൻ ശക്തിയെ ഇല്ലാതാക്കുന്നതായിരിക്കും ഫലം. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് മേഖലയാണ് ക്രിക്കറ്റിന് ഏറ്റവും കൂടുതൽ ആരാധകരുള്ളതും വേരുകളുള്ളതുമായ രാജ്യങ്ങൾ.
പാക്കിസ്ഥാന്റെയും, ബംഗ്ലാദേശിന്റെ വരുമാനങ്ങൾ കുറയുന്നതിനു പുറമെ പൊതുവിൽ ക്രിക്കറ്റ് ലോകത്തിന് നഷ്ടമുണ്ടാക്കുന്ന നിലപാടുകളായി മാറുമെന്നതാണ് ഇവർ വിലയിരുത്തുന്നത്. എന്നാൽ, പാക്കിസ്ഥാൻ ടൂർണമെന്റ് ഉപേക്ഷിക്കുക എന്നത് വിദൂര സാധ്യത മാത്രമാണെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

