Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'എങ്കിൽ അവധി പ്രഖാപിക്കൂ'; ഹോങ് കോങ് സിക്‌സിൽ ഇന്ത്യക്കെതിരെയുള്ള വിജയത്തെ അഭിനന്ദിച്ചതിൽ പാക് പ്രധാനമന്ത്രിക്ക് ട്രോൾ

text_fields
bookmark_border
എങ്കിൽ അവധി പ്രഖാപിക്കൂ; ഹോങ് കോങ് സിക്‌സിൽ ഇന്ത്യക്കെതിരെയുള്ള വിജയത്തെ അഭിനന്ദിച്ചതിൽ പാക് പ്രധാനമന്ത്രിക്ക് ട്രോൾ
cancel

ആറ് ഓവറുകൾ മാത്രമുള്ള ഹോങ് കോങ് സിക്സസ് ടൂർണമെന്റിൽ കഴിഞ്ഞ ദിവസം ഇന്ത്യയും പാകിസ്താനും നേർക്കുനേർ വന്നിരുന്നു. എന്നാൽ, പതിവ് ആധിപത്യം തുടരുന്ന ഇന്ത്യക്ക് പാക് ടീമിന് മുന്നിൽ അടിപതറി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ആറ് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 88 റൺസ് എടുക്കാനാണ് സാധിച്ചത്. 11 പന്തിൽ 40 റൺസെടുത്ത ശശാങ്ക് സിങ് മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്.

മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ വെറും 3.5 ഓവറിൽ 89 റൺസ് നേടി വിജയിക്കുകയായിരുന്നു. 12 പന്തിൽ 41 റൺസും ഖവാജ നഫായും എട്ട് പന്തിൽ 35 റൺസെടുത്ത അബ്ബാസ് അഫ്രീദിയുമാണ് ടീമിന് വിജയം സമ്മാനിച്ചത്. പിന്നാലെ പാക് പ്രധാനമന്ത്രി ടീമിനെ അഭിനന്ദിച്ച് ഷഹ്ബാസ് ഷെരീഫ് രംഗത്തെത്തി. ലോകകപ്പ്, ഏഷ്യാ കപ്പ് പോലെ അത്ര പ്രധാനമില്ലാത്ത ടൂർണമെന്റിലെ വിജയത്തിൽ പാക് പ്രധാനമന്ത്രി തന്നെ അഭിനന്ദിച്ചത് സാമൂഹിക മാധ്യമങ്ങളിൽ വലിയ ട്രോളിന് വിധേയമായി.

"2026 ലെ ഹോങ് കോങ് സിക്സസിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ നാല് വിക്കറ്റിന് മികച്ച വിജയം നേടിയ ഞങ്ങളുടെ ടീമിന് അഭിനന്ദനങ്ങൾ! അതൊരു നല്ല മത്സരമായിരുന്നു. ഞങ്ങളുടെ കളിക്കാരെ തയ്യാറാക്കുന്നതിലും പിന്തുണക്കുന്നതിലും സമർപ്പിത പരിശ്രമം നടത്തിയതിന് പി.സി.ബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയെയും അദ്ദേഹത്തിന്റെ ടീമിനെയും ഞാൻ അഭിനന്ദിക്കുന്നു," എന്നായിരുന്നു ഷഹ്ബാസ് ഷെരീഫിന്റെ പോസ്റ്റ്. ഈ പോസ്റ്റിന് താഴെ തന്നെ ഇതിനെ കളിയാക്കികൊണ്ടി രംഗത്തെത്തി.

'ഈ ആവേശം വലിയ തമാശയാണ്. 'ഹോങ്കോങ് സിക്സസ്' എന്താണെന്ന് അറിയാൻ ഞാൻ ഗൂഗ്ളിൽ നോക്കി, സംഗതി നമ്മുടെ നാട്ടിലെ നാടൻ ഗല്ലി ക്രിക്കറ്റ് പോലെ തന്നെയാണ്! ഈ 'ചരിത്രപരമായ' വിജയത്തിന് ആശംസകൾ. ഇപ്പോൾ തന്നെ ഒരാഴ്ചത്തെ അവധി പ്രഖ്യാപിക്കൂ!,' എന്നായിരുന്നു ഒരാളുടെ കമന്റ്.

'ഭൂമിയിലെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ വിജയിച്ചതിന് അഭിനന്ദനങ്ങൾ. ഇത് ഇതുവരെ കളിച്ചിട്ടുള്ള ഏത് ലോകകപ്പിനേക്കാളും ഏഷ്യ കപ്പിനേക്കാളും വലുതാണ്,' എന്ന് മറ്റൊരാളും കണ്ട് ചെയ്തു. മലയാള ചിത്രമായ പ്രേമലുവിൽ നായകനായ നസ്‌ലനും സംഗീത് പ്രതാപും ചിരിക്കുന്ന രംഗവും ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - "Declare Holiday": Pakistan PM Shehbaz Sharif Trolled For Post On Team's Hong Kong Sixes Win Over India
Next Story