Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമോ​ദി...

മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക​യെ​ന്ന് പാ​കി​സ്താ​ൻ

text_fields
bookmark_border
മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക​യെ​ന്ന് പാ​കി​സ്താ​ൻ
cancel

ക​റാ​ച്ചി: ഇ​ന്ത്യ വേ​ദി​യാ​വു​ന്ന ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ച പാ​കി​സ്താ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ്, ത​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ൾ അ​ഹ്മ​ദാ​ബാ​ദ് ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്ത​രു​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ലി​നെ അ​റി​യി​ച്ചു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണി​ത്. ഫൈ​ന​ൽ​പോ​ലു​ള്ള നോ​ക്കൗ​ട്ട് മ​ത്സ​ര​ങ്ങ​ൾ​ക്ക​ല്ലാ​തെ പാ​ക് താ​ര​ങ്ങ​ളെ അ​ഹ്മ​ദാ​ബാ​ദി​ൽ ക​ളി​പ്പി​ക്ക​രു​തെ​ന്ന് പി.​സി.​ബി അ​ധ്യ​ക്ഷ​ൻ ന​ജാം സേ​തി ഐ.​സി.​സി ചെ​യ​ർ​മാ​ൻ ഗ്രെ​ഗ് ബാ​ർ​ക്ലേ​യോ​ട് വ്യ​ക്ത​മാ​ക്കി. ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ന്ത്യ​യി​ലേ​ക്ക് പ​റ​ക്കു​ന്ന​തി​ന് പാ​ക് സ​ർ​ക്കാ​റി​ന്റെ അ​നു​മ​തി ല​ഭി​ച്ചാ​ൽ കൊ​ൽ​ക്ക​ത്ത, ചെ​ന്നൈ, ബം​ഗ​ളൂ​രു എ​ന്നീ വേ​ദി​ക​ളാ​ണ് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

ഏ​ഷ്യ ക​പ്പി​ന് പാ​കി​സ്താ​നി​ൽ പോ​വി​ല്ലെ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ ഏ​ഷ്യ ക​പ്പ് അ​വി​ടെ​നി​ന്ന് മാ​റ്റി. പ്ര​തി​ഷേ​ധ​മെ​ന്നോ​ണം ഇ​ന്ത്യ​യി​ൽ ലോ​ക​ക​പ്പ് ക​ളി​ക്കി​ല്ലെ​ന്ന് പാ​കി​സ്താ​നും അ​റി​യി​ച്ചി​രു​ന്നു. ഹൈ​ബ്രി​ഡ് മോ​ഡ​ലി​ൽ ന​ട​ത്താ​മെ​ന്ന നി​ർ​ദേ​ശ​വും പി.​സി.​ബി മു​ന്നോ​ട്ടു​വെ​ച്ചു. ഇ​തു​പ്ര​കാ​രം ഏ​ഷ്യ ക​പ്പി​ന്റെ മു​ഖ്യ​വേ​ദി​യാ​യി പാ​കി​സ്താ​നെ നി​ല​നി​ർ​ത്തി ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ൾ​മാ​ത്രം നി​ഷ്പ​ക്ഷ വേ​ദി​യി​ൽ ന​ട​ത്താ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശം. എ​ന്നാ​ൽ, ഹൈ​ബ്രി​ഡ് മോ​ഡ​ൽ ഐ.​സി.​സി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ലോ​ക​ക​പ്പി​ൽ പാ​കി​സ്താ​ന്റെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ചെ​യ​ർ​മാ​ൻ ഗ്രെ​ഗ് ബാ​ർ​ക്ലേ​യ​ട​ക്കം ഐ.​സി.​സി പ്ര​തി​നി​ധി​ക​ൾ ഇ​യ്യി​ടെ ക​റാ​ച്ചി‍യി​ലെ​ത്തി പി.​സി.​ബി നേ​തൃ​ത്വ​ത്തെ ക​ണ്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket World Cup Narendra ModiPakistanModi Stadium
News Summary - Pakistan is worried about playing the Cricket World Cup at Modi Stadium
Next Story