Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപാകിസ്​താൻ ആരാധകർ...

പാകിസ്​താൻ ആരാധകർ രോഹിത്​ ശർമയെ ഇന്ത്യയുടെ ഇൻസമാം എന്നാണ്​ വിളിക്കുന്നത് ​ -ശുഐബ്​ അക്തർ

text_fields
bookmark_border
പാകിസ്​താൻ ആരാധകർ രോഹിത്​ ശർമയെ ഇന്ത്യയുടെ ഇൻസമാം എന്നാണ്​ വിളിക്കുന്നത് ​ -ശുഐബ്​ അക്തർ
cancel

ഇസ്​ലാമാബാദ്​: ഇന്ത്യൻ താരങ്ങളായ വിരാട്​ കോഹ്​ലിക്കും രോഹിത്​ ശർമക്കും പാകിസ്​താനിലുള്ള ജനസമ്മതിയെക്കുറിച്ച്​ വാചാലനായി മുൻ പാക്​ താരം ശുഐബ്​ അക്തർ. പാകിസ്​താൻ ആരാധകർക്ക്​ കൂടുതൽ ഇഷ്​ടം ​രോഹിത്​ ശർമയെ ആണെന്നും അക്തർ സീ ന്യൂസിന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

''ഇപ്പോൾ പാകിസ്​താനികൾ ആരും ഇന്ത്യ നല്ല ടീമ​ല്ലെന്ന്​ പറയില്ല. അവർ തന്നെ അത്​ തുറന്നുപറയും. അവർ വിരാട്​ കോഹ്​ലിയെ മഹാനായ കളിക്കാരനായും രോഹിതിനെ അതിലും മഹാനായും കാണുന്നു. രോഹിതിനെ പാകിസ്​താനിലുള്ളവർ ഇന്ത്യയുടെ ഇൻസമാമുൽ ഹഖ്​ എന്നാണ്​ വിളിക്കുന്നത്​. ഋഷഭ്​ പന്തിന്‍റെ ആസ്​ട്രേലിയിലുള്ള പ്രകടനം കണ്ട്​ അദ്ദേഹത്തെ അവർ അഭിനന്ദിക്കുന്നു. സൂര്യകുമാർ യാദവിനെ​പ്പോലും അഭിനന്ദിക്കുന്നുണ്ട്​. പാകിസ്​താനികൾക്ക്​ ഇന്ത്യയെക്കുറിച്ച്​ നല്ല അഭിപ്രായമാണ്​​'' -അക്തർ പറഞ്ഞു.

തനിക്ക്​ ഇന്ത്യയോടുള്ള സ്​നേഹവും അക്തർ തുറന്ന്​ പറഞ്ഞു. ''തന്‍റെ വിഡിയോകളിലേക്ക്​ നോക്കൂ. അവിടെ ഒരു വിദ്വേഷവുമില്ല. ഒരു മുൻ ക്രിക്കറ്റ്​ താരവും ഒരു ബ്രാൻഡ്​ അംബാസിഡറും മനുഷ്യനും എന്ന നിലക്ക്​ എന്‍റെ അഭി​പ്രായങ്ങൾ നിക്ഷ്​പക്ഷമാണ്​. ആളുകൾ പറയുന്നത്​ ഞാൻ അങ്ങനെ പറയുന്നത്​ പൈസ സമ്പാദിക്കാനാണെന്നാണ്​. എനിക്ക്​ ഇന്ത്യക്കാരായ ഒരുപാട്​ ആരാധകരുണ്ട്​. അതുകൊണ്ട്​ അവരുടെ വികാരങ്ങളെ ഞാൻ മാനിക്കുന്നു''-അക്തർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit SharmaShoaib AkhtarT20 World Cup 2021
News Summary - Pakistan Fans Call Rohit Sharma India’s Inzamam, Says Shoaib Akhtar
Next Story